”എന്തെങ്കിലും ചെയ്ത് പോവും, അതിന് കാരണം സെക്രട്ടറി മാത്രമായിരിക്കും”; ആത്മഹത്യ ചെയ്ത ചെക്യാട് പഞ്ചായത്ത്‌ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്‌


വടകര: ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടറായിരുന്നു പ്രിയങ്കയുടെ ആത്മഹത്യയില്‍ ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദസന്ദേശം. ”എന്തെങ്കിലും ചെയ്ത് പോവും, അതിന് കാരണം സെക്രട്ടറി മാത്രമായിരിക്കുമെന്നാണ്” പ്രിയങ്ക സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

‘ആ പെണ്ണുങ്ങള് ഏറ്റവും വലിയ സാധനാ മോളെ…ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ എന്തെങ്കിലും ചെയ്യും. മാക്‌സിമം ഞാന്‍ പിടിച്ചു നില്‍ക്കും. പക്ഷേ ഇങ്ങനത്തെ സിറ്റുവേഷനിലൂടെ കടന്ന് പോവാത്തത് കൊണ്ട് ഞാന്‍ എന്തെങ്കിലും ചെയ്ത് പോവും. അതിനുള്ള ഒറ്റക്കാരണം ആ സെക്രട്ടറി മാത്രമായിരിക്കും” എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

ഏപ്രില്‍ നാലിന് നടക്കുന്ന പിഎസ്എസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി മുന്‍പ് 3തവണ പ്രിയങ്ക സെക്രട്ടറിയോട് ലീവ് ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായി ലീവ് കൊടുത്തില്ലെന്നും അവസാനം രാജി വെക്കാന്‍ പ്രിയങ്ക തയ്യാറാവുകയും ചെയ്തിരുന്നു. അപ്പോഴും രാജി സ്വീകരിക്കാതെ സെക്രട്ടറി ഒഴിഞ്ഞു മാറിയെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍.

പ്രിയങ്ക ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിരുന്നു. എനിക്ക് പഞ്ചായത്തില്‍ പോവുന്നത് പോലും ആലോചിക്കാന്‍ പോലും വയ്യ. എല്ലാവരും സെല്‍ഫിഷാണ്. ജനുവരിയില്‍ റിസൈന്‍ ചെയ്യാനാരുന്ന എന്നെ ഭീഷണിപ്പെടുത്തുന്നത് പോലെ പറയുകയും മാര്‍ച്ചില്‍ ലീവ് തരും എന്നുപറഞ്ഞു. മാര്‍ച്ചില്‍ ചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോ എന്നും ഇനി ലീവ് ഇല്ല എന്നും പറഞ്ഞുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.