‘കുട്ടികളുടെ ആരോഗ്യ, ശുചിത്വ അവബോധത്തിനായി ഒത്തൊരുമിച്ച്‌’; ഗ്രീന്‍ ആര്‍മി ഹെല്‍പ് ആരോഗ്യ പദ്ധതിക്ക് വടകരയില്‍ തുടക്കം


വടകര: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് ആരോഗ്യം, ശുചിത്വ, സ്വഭാവ രംഗത്ത് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ആര്‍മി ഹെല്‍പ് ആരോഗ്യ പദ്ധതിക്ക് വടകരയില്‍ തുടക്കമായി. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയട്രിക് കേരള സംസ്ഥാന പ്രസിഡന്റ് ഡോ.ഷമ്മി പൗലോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഹയർ സെക്കന്ററി സ്‌ക്കൂള്‍, പുതുപ്പണം എസ്‌.ബി സ്‌ക്കൂള്‍, സരസ്വതി വിലാസം ജൂനിയർ ബേസിക് സ്‌ക്കൂള്‍, ഗവണ്മെന്റ് സംസ്കൃതം ഹയർ സെക്കന്ററി സ്‌ക്കൂള്‍, പുളിചോളി യു.പി സ്‌ക്കൂള്‍, പുതിയാപ്പ്‌ ജെ.ബി സ്‌ക്കൂള്‍, മേപ്പയിൽ ഈസ്റ്റ് എസ്‌.ബി സ്‌ക്കൂള്‍, ചീനംവീട് യു.പി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. നാഷണൽ ഗ്രീൻ ആർമി കോർഡിനേറ്റർ ഐ.എ.പി വടകര പ്രസിഡന്റ്‌ ഡോ.എം നൗഷീദ് അനി അധ്യക്ഷത വഹിച്ചു.

ഗ്രീൻ ആർമി ഗ്രാൻഡ് അംബാസഡർ ആയി നിയമിതനായ പി.പി രാജനെ ചടങ്ങില്‍ ആദരിച്ചു. ദേശീയ ചെയർപേഴ്സൺ ഡോ.ടി.എൻ ആനന്ദകേശവൻ, ദേശീയ സെക്രട്ടറി ഡോ.സോമശേഖർ, ഡോ. ഒ. ജോസ്, ഡോ.ഐ റിയാസ്, ഡോ.കൃഷ്ണ മോഹൻ, നാഷണൽ ഗ്രീൻ ആർമി ചെയർപേഴ്സൺ ഡോ.നർമദ അശോക്, ഗ്രീൻ ആർമി കേരള പ്രസിഡന്റ്‌ ഡോ.ബാലചന്ദർ, ഡോ.ജി ഹരികുമാർ, ഡോ.ബെന്നോ ആൻഡ്റൂസ്, ഡോ.നാരായണ നായിക്, ഡോ.ബെന്നേറ്റ് സയലോം, വടകര റോട്ടറി പ്രസിഡന്റ്‌ ഡോ.പി.എം സലീം, പി.പി രാജൻ, ഡോ.പി.സി ഹരിദാസ്, വടകര ഐ.എ.പി സെക്രട്ടറി ഡോ: സലാവുദ്ധീൻ, വികെ. പ്രനിഷ എന്നിവർ പ്രസംഗിച്ചു.