വടകര എംയുഎം ഹൈസ്‌ക്കൂളിലെ അധ്യാപകനായിരുന്ന അഴിയൂർ കൃഷ്ണ കൃപയിൽ ടി.കെ ഗോപാലൻ അന്തരിച്ചു


അഴിയൂർ: വടകര എംയുഎം ഹൈസ്‌ക്കൂള്‍ റിട്ട.അധ്യാപകൻ അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം കൃഷ്ണ കൃപയിൽ ടി.കെ ഗോപാലൻ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ബിജെപി അഴിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ്. ഭാര്യ: പരേതയായ നളിനി.

മകൾ: രശ്മി (അധ്യാപിക അമൃത പബ്ലിക് സ്‌കൂൾ). മരുമകൻ: ശ്രീജിത്ത് കെ.കെ (ജെടിഎസ് വടകര). സംസ്ക്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.