ഇനി നല്ല യാത്ര; അരിക്കുളം തേവർകുന്ന് മിനി സ്റ്റേഡിയം റോഡ് ഉദ്ഘാടനം ചെയ്തു


കാരയാട്: അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് പൊന്നൻ ചാലിൽ മുക്ക് തേവർകുന്ന് മിനി സ്റ്റേഡിയം ഒരുങ്ങി. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. 8ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി കെ. പി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കെ. അബി നീഷ് രജില ടി. എം സി. കെ. നാരായണൻ മാസ്റ്റർ പി. കെ ഗോപി എന്നിവർ സംസാരിച്ചു. എം.പി പ്രസാദ് സ്വാഗതവും വി ശശി നന്ദിയും പറഞ്ഞു.