‘ഡബ്ബറ് മുട്ടായി, ഒന്നിച്ചിരിക്കാം ഒരുമിച്ച് നടക്കാം; ശ്രദ്ധേയമായി വടകര ചെട്ട്യാത്ത് യു.പി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ


വടകര: പങ്കാളിത്തം കൊണ്ട്‌ കൊണ്ട് ശ്രദ്ധേയമായി വടകര കൊക്കഞ്ഞാത്ത് റോഡ് ചെട്ട്യാത്ത് യു.പി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. 1982 മുതല്‍ 1989 വരെയുള്ള കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികളാണ് ‘ഡബ്ബറ് മുട്ടായി, ഒന്നിച്ചിരിക്കാം ഒരുമിച്ച് നടക്കാം’ എന്നപോരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചത്.

വി.കെ ബാലൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു. ജയൻ സ്വാഗതവും ബൈജു യു.കെ അദ്ധ്യക്ഷതയും വഹിച്ചു. സ്കൂൾ മാനേജർ ബാബു മാസ്റ്റർ, നാരായണൻ നമ്പൂതിരി മാസ്റ്റർ, ജാനകി ടീച്ചര്‍, വസന്ത ടീച്ചര്‍, പുഷ്പ ടീച്ചര്‍, രവീന്ദ്രൻ മാസ്റ്റർ, ചന്ദ്രമതി ശില്പ ജീവാനന്ദ്, പ്രീത, നിഷ ഉമേഷ്. ബിജു എന്നിവർ സംസാരിച്ചു. ആനന്ദ് നന്ദി പറഞ്ഞു.