ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ലോറി ഇടിച്ച് രണ്ട് കാറുകൾ അപകടത്തിൽപെട്ടു; ഒരാൾക്ക് പരിക്ക്


കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ വാഹനാപകടം ഒരാള്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ലോറി ഇടിച്ച് രണ്ട് കാറുകള്‍ അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ വന്ന ലോറി ഒരേ ദിശയില്‍ പോകുന്ന കാറുകളെയാണ് ഇടിച്ചത്. ഇതില്‍ കണ്ണൂരില്‍ നിന്ന് പാലക്കാട് പോകുന്ന കെ എല്‍-59-3060 എന്ന നമ്പറുള്ള ടാക്‌സി കാര്‍ തകര്‍ന്ന നിലയിലാണ്.

പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമിക ചികില്‍സ നല്‍കി. ലോറി ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്ന് ടാക്‌സി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി മധു പറഞ്ഞു.

ഇതേത്തുടർന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റി ഗതാഗത തടസ്സം പരിഹരിച്ചു. ഇതിനിടയില്‍ മേല്‍പ്പാലത്തില്‍ ലോറിയുടെ എഞ്ചിൻ തകരാറയത് വീണ്ടും ഗതഗതം തടസമുണ്ടാക്കാന്‍ കാരണമായതായി ട്രാഫിക് പോലീസ് പറഞ്ഞു.