കോതമംഗലം ക്ഷേത്രത്തിന് സമീപമുള്ള ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് ബൈക്ക് മോഷണം പോയി; കാണാതായത് കൊയിലാണ്ടി മുനിസിപ്പാലിറ്റി കൗണ്‍സിലറുടെ ബൈക്ക്; മോഷണ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


കൊയിലാണ്ടി: കോതമംലം ക്ഷേത്രത്തിനു സമീപമുള്ള ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. കെ.എല്‍-56-1470 എന്ന നമ്പറുള്ള ചുവന്ന കളര്‍ പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്.

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറായ പയറ്റുവളപ്പില്‍ മനോജിന്റെ ബൈക്കാണ് വ്യാഴാഴ്ച അര്‍ദ്ധയാത്രി മോഷണം പോയത്. ഒരു യുവാവ് ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ 0496 2620236, 9895325068 എന്ന നമ്പറില്‍ അറിയിക്കുക.

അടുത്തിടെ വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നും നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഇത്തരത്തില്‍ കാണാതായിരുന്നു. ഇത് പിന്നീട് കോഴിക്കോട് ബൈപ്പാസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീഡിയോ കാണാം: