കേന്ദ്രസർക്കാറിനെതിരായ രാജ്യവ്യാപക പൊതുപണിമുടക്കിന്റെ മുദ്രാവാക്യങ്ങൾ വിശദീകരിച്ചുകൊണ്ട് കൊയിലാണ്ടിയിൽ കർഷകരുടെ കാൽനട ജാഥ


കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തിയ്യതികളിൽ രാജ്യവ്യാപകമായ നടക്കുന്ന പെതു പണിമുടക്കിൻ്റെ മുദ്രാവാക്യങ്ങൾ വിശദികരിച്ചുകൊണ്ട് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചരണ ജാഥ വെങ്ങളത്ത് നിന്ന് ആരംഭിച്ചു.

മാർച്ച് 11 ന് കാട്ടിലെ പീടികയിൽ വെച്ച് പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 13 ന് കൊയിലാണ്ടിയിൽ സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ.ഷിജു മാസ്റ്റർ, എ.എം.സുഗതൻ മാസ്റ്റർ, പി.സി.സതീഷ് ചന്ദ്രൻ, രവീന്ദ്രൻ.എം.എം, ഇ.അനിൽകുമാർ, എ.സുധാകരൻ, കരിമ്പക്കൽ സുധാകരൻ, സജികുമാർ.കെ, പി.കെ.ഭരതൻ, പി.ചന്ദ്രശേഖരൻ, യു.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.