മഹല്ല് ശാക്തീകരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല കമ്മിറ്റി; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


പേരാമ്പ്ര: മഹല്ല് ശാക്തീകരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) പേരാമ്പ്ര മേഖല കമ്മിറ്റി. ഹിജാബ് വിഷയം ഉൾപ്പെടെ തല്പരകക്ഷികൾ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമിനെ വിചിത്രമായി ചിത്രീകരിക്കുന്ന സാഹചര്യത്തിൽ മഹല്ലുകൾ ഉണർന്ന് പ്രവർത്തിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

മെമ്പർഷിപ്പ് കാംപയിൻ്റെ ഭാഗമായി ചേർന്ന മേഖല യോഗത്തിൽ പ്രസിഡൻ്റ് റഫീഖ് സക്കരിയ്യ ഫൈസി അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.എം.കോയ മുസ്ലിയാർ, നിരീക്ഷകൾ ബഷീർ ദാരിമി തിരുവള്ളൂർ, എം.കെ.അബ്ദുറഹിമാൻ, എം.കെ.സി.കുട്ട്യാലി, എം.കെ.പരീത്, ചെരിപ്പേരി മുസ്സഹാജി, ഇ.കെ.അഹമ്മദ് മൗലവി, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, പുറമണ്ണിൽ മൊയ്തു, തണ്ടോറ ഉമ്മർ, ടി.കെ.ഇബ്രാഹിം എന്നിവർ സംസാരിച്ചു. റിട്ടേണിങ്ങ് ഓഫിസർ ഇ.ടി.അബ്ദുൽ അസീസ് ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ: റഫീഖ് സക്കരിയ്യ ഫൈസി (പ്രസിഡൻ്റ്), പി.എം.കോയ മുസ്ല്യാർ (ജനറൽ സെക്രട്ടറി), എം.കെ.അബ്ദുറഹിമാൻ (വർക്കിങ് സെക്രട്ടറി), തണ്ടോറ കുഞ്ഞബ്ദുള്ള (ട്രഷറർ), എം.കെ.സി.കുട്ട്യാലി, എം.കെ.പരീത്, ചെരിപ്പേരി മൂസ്സ ഹാജി, തുണ്ടിയിൽ മമ്മി ഹാജി, എൻ.അഹമ്മദ് മൗലവി, ടി.കെ.ഇബ്രാഹിം (വൈസ് പ്രസിഡൻ്റുമാർ), തണ്ടോറ ഉമ്മർ, എസ്.എം.അബ്ദുൽ സലാം, പി.നാസർ, ഒ.കെ.ബഷീർ, വി.കെ.കുഞ്ഞബ്ദുള്ള (സെക്രട്ടറിമാർ).