ചെങ്കടലായി പേരാമ്പ്ര; പതിനായിരങ്ങളെ അണിനിരത്തി കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ്‌ഷോ- ചിത്രങ്ങള്‍ കാണാം


പേരാമ്പ്ര: പേരാമ്പ്രയില്‍ പതിനായിരങ്ങളെ അണിനിരത്തി കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ് ഷോ. വടകര മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഷ് ഷോ സംഘടിപ്പിച്ചത്. പേരാമ്പ്ര റസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ചെമ്പ്ര റോഡ് മൈതാനിയിലാണ് അവസാനിച്ചത്.

റോഡ് ഷോയില്‍ അണിനിരന്നവരെ അഭിസംബോധന ചെയ്ത് കെ.കെ.ശൈലജ ടീച്ചര്‍ സംസാരിച്ചു. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യാമുന്നണിയുടെ മതേതര സര്‍ക്കാര്‍ രൂപംകൊള്ളാനുള്ള സാധ്യതയുണ്ടാവുമ്പോള്‍ അതിന് കരുത്തായി ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഇന്ത്യന്‍പാര്‍ലമെന്റിലുണ്ടാവണമെന്നുള്ളത് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കും എന്ന കാര്യം ഉറപ്പാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
ചാഞ്ചല്യമില്ലാതെ മതേതരത്വത്തിനും ജനാധിപത്യത്തിനുംവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാവുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

റോഡ് ഷോയില്‍ ടി പി രാമകൃഷ്ണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ എ കെ പത്ഭനാഭന്‍, എം കെ രാധ, കെ കുഞ്ഞമ്മദ് തുടങ്ങി വിവിധ മുന്നണി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.