വോട്ടഭ്യർത്ഥനയുമായി ജനങ്ങൾക്കിടയിലേക്ക്; കെ.കെ. ശൈലജ ഇന്ന് നാദാപുരത്ത്


വടകര: എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ ചൊവ്വാഴ്ച നാദാപുരം നിയോജകമണ്ഡലത്തിൽ സന്ദർശനം നടത്തും. രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെ കണ്ടും വോട്ടഭ്യർത്ഥന നടത്തും.

വൈകീട്ട് ഏഴിന് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന റാലിക്ക് നേതൃത്വം നൽകും. കല്ലാച്ചി സിവിൽ സ്റ്റേഷൻ റോഡിനു സമീപത്തുനിന്ന്‌ ആരംഭിക്കുന്ന റാലി നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിക്കും.