വടകര, നാദാപുരം ഭാഗത്തെ യു.ഡി.എഫ് പ്രവര്‍ത്തകരെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; കോഴിക്കോട്ടെ കോളേജ് അധ്യാപകനെതിരെ യു.ഡി.എഫിന്റെ പരാതി


വടകര: യുഡിഎഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കോളേജ് അധ്യാപകനെതിരെ യു.ഡി.എഫിന്റെ പരാതി. കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് അധ്യാപകനായ അബ്ദുള്‍ റിയാസ് എന്നയാള്‍ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയത്.

റിയാസ് എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ വടകര, നാദാപുരം ഭാഗത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. ഈ ഐഡി അബ്ദുള്‍ റിയാസിന്റെതാണ് എന്നാണ്‌ ജില്ലാ കലക്ടര്‍ക്കാണ് നല്‍കിയ പരാതിയില്‍ യുഡിഎഫ് പറയുന്നത്. പോസ്റ്റ് നവമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നീക്കം ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

”ഇരുപത്താറൊന്ന് കഴിയട്ടെ വടകര, നാദാപുരം ഭാഗത്തുള്ള ചില മൂരികളുടെ പതിനാറടിയന്തിരം നടത്തണം” എന്നു തുടങ്ങുന്നതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അതേ സമയം കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇതുവരെയാണ് നാല് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.