Tag: cleaning

Total 14 Posts

നഗര സൗന്ദര്യവൽക്കരണത്തിന് ഒരുങ്ങി നാദാപുരം; ശുചീകരണ പദ്ധതിക്ക് തുടക്കമായി

നാദാപുരം: നാദാപുരം പഞ്ചായത്തിലെ വിവിധ ടൗണുകൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായ പ്രത്യേക ശുചീകരണ പദ്ധതിക്ക് തുടക്കമായി. ദിവസേന ശുചീകരിക്കുന്ന സ്ഥലങ്ങൾക്ക് പുറമേ 16 സ്ഥലങ്ങൾ കൂടി ആഴ്ചയിൽ ഒരു ദിവസം ശുദ്ധീകരിക്കുന്നതാണ് പദ്ധതി. പേരോട്, ആവോലം, കക്കംവെള്ളി, നാദാപുരം പൂച്ചാക്കൂൽൽ റോഡ്, പുളിക്കൽ റോഡ്, കസ്തൂരി കുളം, ചിയ്യൂർ, തെരുവംപറമ്പ്, കുമ്മങ്കോട്, കല്ലാച്ചി പൈപ്പ് റോഡ്, ടാക്സി

ഗാന്ധിജയന്തി ദിനാചരണം; കുറുന്തോടിയിൽ ഗാന്ധി സ്മൃതിയും, ശുചീകരണവും

കുറുന്തോടി: തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ നടന്നു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മൃതി, ശുചീകരണം, ഗാന്ധി ഫോട്ടോസമർപ്പണം എന്നിവ നടന്നു. സൈദ് കുറുന്തോടി, വി.ടി. ലെനിൻ, ടി.കെ ഇന്ദിര ടീച്ചർ, ബിജു ഒ.എം, ജയലത ഒതയോത്ത്, സലീന , ശാലിനി അജയൻ എന്നിവർ സംസാരിച്ചു ടി.പി.രാജീവൻ

നാടെങ്ങും ഗാന്ധിജയന്തി ആഘോഷം; ശുചിത്വ ഗ്രാമത്തിനായി കായണ്ണയിൽ ശുചീകരണവും

കായണ്ണ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കായണ്ണ ഗ്രാമപഞ്ചായത്ത്‌ നേതൃത്വത്തിൽ കായണ്ണയിലെ മുഴുവൻ പൊതു സ്ഥലങ്ങളും, വീടുകളും ശുചീകരിച്ചു. കായണ്ണ ബസാറിൽ വ്യാപാരികളുടെ നേതൃത്വത്തിലും, സ്വപ്ന നഗരിയിൽ കായണ്ണ ജി എച്ച്.എസ്.എസ് NSS വോളന്റീർമാരും, ഡി.വൈ.എഫ്.ഐ പ്രവർത്തകർ, പെൻഷനേഴ്സ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിലും ശുചീകരിച്ചു. വിവിധ വാർഡുകൾക്കകത്ത് വാർഡ് മെമ്പർമാർ നേതൃത്വം നൽകി. വിവിധ രാഷ്ട്രീയം പാർട്ടികൾ

ശുചിത്വ സുന്ദര നാടിനായ് കൈകോര്‍ത്തു; മംഗലാട് ഗാന്ധി പാതയില്‍ ശുചീകരണം

ആയഞ്ചേരി: ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ മംഗലാട് 13ാം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ വാർഡിൽ ശുചീകരണം നടത്തി. പാതയോരങ്ങള്‍ പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കുക എന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി മുഴുവന്‍ ജനങ്ങളും കൈകോര്‍ത്തു. കടകളില്‍ നിന്നും വാങ്ങുന്ന പേക്കറ്റ് ഭക്ഷണങ്ങള്‍ പരമാവധി ഉപേക്ഷിക്കുകയോ ഉപയോഗിക്കുയാണെങ്കില്‍ വലിച്ചെറിയാതെ പുനചക്രമണ യൂണിറ്റിന് നല്‍കാനും തയ്യാറാവണം.

മാലിന്യ മുക്തം വടകര നഗരസഭ; ശുചിത്വത്തിനായി നാട് കൈകോർത്തിറങ്ങി

വടകര: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗര പൊതു ശുചീകരണം നടത്തി. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്ന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ രാജിത പതേരി അധ്യക്ഷത വഹിച്ചു. ടി.പ്രഭാകരൻ സ്വാഗതം പറഞ്ഞു. നഗരസഭ ക്ലീൻ സിറ്റി മാനേജർ രമേശൻ

മാലിന്യമുക്തം നവകേരളം; ശുചിത്വ സന്ദേശം പകർന്ന് വില്ല്യാപ്പള്ളി പഞ്ചായത്ത്

വില്ല്യാപ്പള്ളി: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടത്തിന്റെ ഭാഗമായി പരിസര ശുചിത്വം ഉറപ്പാക്കാൻ കൈകോർത്തിറങ്ങി വില്ല്യാപ്പള്ളി പഞ്ചായത്ത്. സ്വച്ഛത ഹി സേവ, മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം എന്നീ ക്യാമ്പയിനുകളുടെ ഭാഗമായാണ് ശുചീകരണം നടന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡ് തലത്തിൽ ഇന്ന് ശുചീകരണം നടക്കുന്നു. റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീകൾ മറ്റു സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത്

മഴയ്ക്ക് മുന്‍പേ പ്രതിരോധം; തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി

തോടന്നൂര്‍: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടിയ്ക്ക് തുടക്കമായി. മഴക്കാലത്തിനു മുന്‍പേ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. മാലിന്യങ്ങള്‍ ശേഖരിച്ച് അവ ശരിയായ രീതിയില്‍ സംസ്‌കാരിക്കാനുള്ള നടപടിയോടൊപ്പം മഴക്കാലമാവുന്നതോടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരാനിടയാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും ശുചീകരണത്തിന്റെ ഭാഗമായി നടത്തി. ശുചീകരണ

മഴക്കാലമെത്തുന്നതിനു മുന്നേ പ്രതിരോധം; എടച്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കായപ്പനച്ചി പുഴയോരം ശുചീകരിച്ചു

ഇരിങ്ങണ്ണൂര്‍: എടച്ചേരി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവുമായി സിപിഎം പ്രവര്‍ത്തകര്‍. മഴക്കാലമെത്തുന്നതോടെ ചപ്പുചവറുകള്‍ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ് അസുഖങ്ങള്‍ വരാതിരിക്കാന്‍ മുന്നൊരുക്കമായാണ് മഴക്കാലത്തിനു മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കായപ്പനച്ചി പുഴയോരത്ത് സി.പി.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മഴക്കാലപൂര്‍വശുചീകരണം നടപ്പിലാക്കിയത്. മരത്തടികളും മാലിന്യങ്ങളും നിക്ഷേപിച്ച് കാടുകയറിയ പുഴയോരമാണ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. സി.പി.എം. നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു

മഴക്കാലത്ത് വെള്ളപ്പൊക്കം കാരണം വീടുകള്‍ ഒഴിയേണ്ടി വരുന്നു; എന്‍.സി കനാല്‍ മഴയ്ക്ക് മുമ്പ് ശുചീകരിക്കണം, ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

ചോറോട്: ചോറോട്-നടക്കു താഴ കനാലിന്റെ ചോറോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗം ശുചീകരിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. കനാലിന്റെ ഇരു ഭിത്തികളും തകര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും മണ്ണ് വന്ന് നിറഞ്ഞിരിക്കുകയാണ്. വീട്ടുകാര്‍ മാലിന്യങ്ങളും കനാലില്‍ തള്ളുന്നു. പലയിടങ്ങളിലും കുഴികള്‍ രൂപപെട്ടതിനാല്‍ വെള്ളം ഒഴുകുന്നില്ല. മഴക്കാലമാവുമ്പോള്‍ വെള്ളപ്പൊക്കം കാരണം വീടുകള്‍ ഒഴിഞ്ഞു പോകേണ്ടി വരുന്നുണ്ട്. വള്ളിക്കാട്, മത്തത്ത് താഴ,

വൃത്തിയായി വടകര; ‘വലിച്ചെറിയൽ മുക്ത കേരളം’ ക്യാമ്പെയിനിന്റെ ഭാഗമായി വടകര നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു

വടകര: ‘വലിച്ചെറിയൽ മുക്ത കേരളം’ ക്യാമ്പെയിനിന്റെ ഭാഗമായി വടകര നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എ.പി.പ്രജിത അധ്യക്ഷയായി. ബി.ഇ.എം, പുത്തൂർ സ്കൂളുകളിലെ ഹയർ സെക്കന്ററി വിഭാഗത്തിലെ എൻ.എസ്.എസ് വളണ്ടിയർമാർ, കോ-ഓർഡിനേറ്റർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വടകരയിലെ കച്ചവടക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ,