മഴക്കാലമെത്തുന്നതിനു മുന്നേ പ്രതിരോധം; എടച്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കായപ്പനച്ചി പുഴയോരം ശുചീകരിച്ചു


ഇരിങ്ങണ്ണൂര്‍: എടച്ചേരി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവുമായി സിപിഎം പ്രവര്‍ത്തകര്‍. മഴക്കാലമെത്തുന്നതോടെ ചപ്പുചവറുകള്‍ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ് അസുഖങ്ങള്‍ വരാതിരിക്കാന്‍ മുന്നൊരുക്കമായാണ് മഴക്കാലത്തിനു മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കായപ്പനച്ചി പുഴയോരത്ത് സി.പി.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മഴക്കാലപൂര്‍വശുചീകരണം നടപ്പിലാക്കിയത്.

മരത്തടികളും മാലിന്യങ്ങളും നിക്ഷേപിച്ച് കാടുകയറിയ പുഴയോരമാണ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. സി.പി.എം. നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. അഡ്വ. പി രാഹുല്‍രാജ് അധ്യക്ഷനായി.

ലോക്കല്‍ സെക്രട്ടറി ടി. അനില്‍കുമാര്‍, എം രാജന്‍, ബാലന്‍കക്കുറയില്‍, സി.പി ശ്രീജിത്ത്, കൊയിലോത്ത് രാജന്‍, എം സുനില്‍, ബി ബജീഷ്, യു കുമാരന്‍, ടി.കെ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.