ഗാന്ധിജയന്തി ദിനാചരണം; കുറുന്തോടിയിൽ ഗാന്ധി സ്മൃതിയും, ശുചീകരണവും


കുറുന്തോടി: തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ നടന്നു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗാന്ധി സ്മൃതി, ശുചീകരണം, ഗാന്ധി ഫോട്ടോസമർപ്പണം എന്നിവ നടന്നു. സൈദ് കുറുന്തോടി, വി.ടി. ലെനിൻ, ടി.കെ ഇന്ദിര ടീച്ചർ, ബിജു ഒ.എം, ജയലത ഒതയോത്ത്, സലീന , ശാലിനി അജയൻ എന്നിവർ സംസാരിച്ചു ടി.പി.രാജീവൻ സ്വാഗതവും ഒ.എം.ഗീത നന്ദിയും പറഞ്ഞു.