നാടെങ്ങും ഗാന്ധിജയന്തി ആഘോഷം; ശുചിത്വ ഗ്രാമത്തിനായി കായണ്ണയിൽ ശുചീകരണവും


കായണ്ണ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കായണ്ണ ഗ്രാമപഞ്ചായത്ത്‌ നേതൃത്വത്തിൽ കായണ്ണയിലെ മുഴുവൻ പൊതു സ്ഥലങ്ങളും, വീടുകളും ശുചീകരിച്ചു. കായണ്ണ ബസാറിൽ വ്യാപാരികളുടെ നേതൃത്വത്തിലും, സ്വപ്ന നഗരിയിൽ കായണ്ണ ജി എച്ച്.എസ്.എസ് NSS വോളന്റീർമാരും, ഡി.വൈ.എഫ്.ഐ പ്രവർത്തകർ, പെൻഷനേഴ്സ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിലും ശുചീകരിച്ചു.

വിവിധ വാർഡുകൾക്കകത്ത് വാർഡ് മെമ്പർമാർ നേതൃത്വം നൽകി. വിവിധ രാഷ്ട്രീയം പാർട്ടികൾ പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെല്ലാം ശുചീകരണത്തിൽ പങ്ക് ചേർന്നു. നാടിന്റെ ശുചിത്വത്തിനായി അണിചേർന്ന മുഴുവനാളുകളെയും കായണ്ണ ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ്‌ സി.കെ ശശി അഭിവാദ്യം ചെയ്തു.

കായണ്ണയെ സമ്പൂർണ മാലിന്യ വിമുക്ത പഞ്ചായത്ത്‌ ആക്കാൻ എല്ലാവരും അണിചേരണം എന്നും പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുകയും,
അജൈവമാലിന്യങ്ങൾ ഹരിത കർമ്മസേനക്ക് കൈമാറണമെന്നും എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.