Tag: Kayanna

Total 6 Posts

കുട്ടിക്കാലം മുതലേ ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിച്ച പൊതു പ്രവർത്തകൻ, കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങി; കായണ്ണയിലെ സി.കെ.രാജീവന് കണ്ണീരോടെ വിടനൽകി നാട്

കായണ്ണ: ആരെങ്കിലും വന്ന് കണ്ട് ഒരു പ്രശ്‌നം പറഞ്ഞാല്‍, രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ അത് പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഇറങ്ങിപ്പോകുന്നവരുണ്ട്. ആ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിനിടെ സ്വന്തം ആരോഗ്യം വരെ മറക്കുന്നവര്‍. അങ്ങനെയൊരാളായിരുന്നു കായണ്ണക്കാര്‍ക്ക് സി.കെ.രാജീവന്‍ എന്ന ചെട്ട്യാംകണ്ടി രാജീവന്‍. വീട്ടില്‍ നിന്നുള്ള രാജീവന്റെ ഒടുവിലത്തെ ഇറങ്ങിപ്പോക്കുപോലും അങ്ങനെയൊരു പ്രശ്‌നപരിഹാരത്തിലേക്കായിരുന്നു. പക്ഷേ മടങ്ങിവന്നില്ലെന്ന് മാത്രം. രാജീവന്റെ

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു

കായണ്ണ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. കായണ്ണ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്നു രാജീവന്‍. കായണ്ണ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കൈരളി ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് രാജീവന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ

നാടെങ്ങും ഗാന്ധിജയന്തി ആഘോഷം; ശുചിത്വ ഗ്രാമത്തിനായി കായണ്ണയിൽ ശുചീകരണവും

കായണ്ണ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കായണ്ണ ഗ്രാമപഞ്ചായത്ത്‌ നേതൃത്വത്തിൽ കായണ്ണയിലെ മുഴുവൻ പൊതു സ്ഥലങ്ങളും, വീടുകളും ശുചീകരിച്ചു. കായണ്ണ ബസാറിൽ വ്യാപാരികളുടെ നേതൃത്വത്തിലും, സ്വപ്ന നഗരിയിൽ കായണ്ണ ജി എച്ച്.എസ്.എസ് NSS വോളന്റീർമാരും, ഡി.വൈ.എഫ്.ഐ പ്രവർത്തകർ, പെൻഷനേഴ്സ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിലും ശുചീകരിച്ചു. വിവിധ വാർഡുകൾക്കകത്ത് വാർഡ് മെമ്പർമാർ നേതൃത്വം നൽകി. വിവിധ രാഷ്ട്രീയം പാർട്ടികൾ

‘തെങ്ങില്‍കയറി ഞാനയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു, നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്’; തെങ്ങ് മുറിക്കവെ തെങ്ങില്‍ നിന്ന് വീണ് വടത്തില്‍ കുടുങ്ങിയ കായണ്ണ സ്വദേശിയെ രക്ഷിച്ച തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിനെ തെങ്ങുകയറ്റക്കാരനായ ചെറുക്കാട് സ്വദേശി വേലായുധന്‍ തെങ്ങില്‍ ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ഒരുമണിക്കൂറോളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ വേലായുധന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തെങ്ങില്‍ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയതിനാലാണ് റിയാസിന്റെ ജീവന്‍ രക്ഷിക്കാനായത്. സംഭവത്തെക്കുറിച്ച് വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്:

കൊയിലാണ്ടിയില്‍ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശി മുഹമ്മദ് നിഹാല്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശിയായ യുവാവ്. കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. 19 വയസാണ്. സുഹൃത്തുക്കളൊടൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു നിഹാല്‍. ഇതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ്

പേരാമ്പ്രയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; ബാധിതരുടെ എണ്ണം നൂറു കടന്നു; ഒരു കുട്ടി ഐ.സി.യുവിൽ

പേരാമ്പ്ര: കായണ്ണയില്‍ വിവാഹ വീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ് എന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കായണ്ണ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ വിനയയുടെ