Tag: cleaning

Total 17 Posts

മഴക്കാലമെത്തുന്നതിനു മുന്നേ പ്രതിരോധം; എടച്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കായപ്പനച്ചി പുഴയോരം ശുചീകരിച്ചു

ഇരിങ്ങണ്ണൂര്‍: എടച്ചേരി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവുമായി സിപിഎം പ്രവര്‍ത്തകര്‍. മഴക്കാലമെത്തുന്നതോടെ ചപ്പുചവറുകള്‍ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞ് അസുഖങ്ങള്‍ വരാതിരിക്കാന്‍ മുന്നൊരുക്കമായാണ് മഴക്കാലത്തിനു മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കായപ്പനച്ചി പുഴയോരത്ത് സി.പി.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മഴക്കാലപൂര്‍വശുചീകരണം നടപ്പിലാക്കിയത്. മരത്തടികളും മാലിന്യങ്ങളും നിക്ഷേപിച്ച് കാടുകയറിയ പുഴയോരമാണ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. സി.പി.എം. നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു

മഴക്കാലത്ത് വെള്ളപ്പൊക്കം കാരണം വീടുകള്‍ ഒഴിയേണ്ടി വരുന്നു; എന്‍.സി കനാല്‍ മഴയ്ക്ക് മുമ്പ് ശുചീകരിക്കണം, ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

ചോറോട്: ചോറോട്-നടക്കു താഴ കനാലിന്റെ ചോറോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗം ശുചീകരിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. കനാലിന്റെ ഇരു ഭിത്തികളും തകര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും മണ്ണ് വന്ന് നിറഞ്ഞിരിക്കുകയാണ്. വീട്ടുകാര്‍ മാലിന്യങ്ങളും കനാലില്‍ തള്ളുന്നു. പലയിടങ്ങളിലും കുഴികള്‍ രൂപപെട്ടതിനാല്‍ വെള്ളം ഒഴുകുന്നില്ല. മഴക്കാലമാവുമ്പോള്‍ വെള്ളപ്പൊക്കം കാരണം വീടുകള്‍ ഒഴിഞ്ഞു പോകേണ്ടി വരുന്നുണ്ട്. വള്ളിക്കാട്, മത്തത്ത് താഴ,

വൃത്തിയായി വടകര; ‘വലിച്ചെറിയൽ മുക്ത കേരളം’ ക്യാമ്പെയിനിന്റെ ഭാഗമായി വടകര നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു

വടകര: ‘വലിച്ചെറിയൽ മുക്ത കേരളം’ ക്യാമ്പെയിനിന്റെ ഭാഗമായി വടകര നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എ.പി.പ്രജിത അധ്യക്ഷയായി. ബി.ഇ.എം, പുത്തൂർ സ്കൂളുകളിലെ ഹയർ സെക്കന്ററി വിഭാഗത്തിലെ എൻ.എസ്.എസ് വളണ്ടിയർമാർ, കോ-ഓർഡിനേറ്റർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വടകരയിലെ കച്ചവടക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ,

റിപ്പബ്ലിക് ദിനത്തിൽ കനാൽ ശുചീകരണം; ആയഞ്ചേരിയിൽ സ്വാഗതസംഘമായി

ആയഞ്ചേരി: ജനുവരി 26 ന് കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കുറ്റ്യാടി ഇറിഗേഷൻ കനാൽ ശുചീകരണത്തിന് ആയഞ്ചേരിയിൽ സംഘാടക സമിതി രൂപികരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും തൊഴിലെടുക്കുന്നവരെയുംയുവാക്കളേയും, പരിസരവാസികളേയും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാക്കാൻ യോഗം തീരുമാനിച്ചു. ലഘുഭക്ഷണം, തൊഴിലുപകരണങ്ങൾ രേഖരണം എന്നിവയ്ക്ക് സബ് കമ്മിറ്റികൾ

നാദാപുരത്ത് കിണറിൽ എലി ചത്ത സംഭവം; കിണർ അറ്റകുറ്റ പണികൾ നടത്തി ശുചീകരിച്ചു

നാദാപുരം: കഴിഞ്ഞ ദിവസം എലി ചത്ത നിലയിൽ കണ്ടെത്തിയ നാദാപുരം ടൗണിലെ സ്വാകാര്യ വ്യക്തിയുടെ കിണർ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി ശുചീകരിച്ചു. വൃത്തിഹീനമായ അവസ്ഥയിൽ കണ്ടതിനെ തുടർന്ന് കിണറിന്റെ ഉടമയ്ക്കും കിണറിൽ നിന്ന് വെള്ളം എടുക്കുന്ന സ്ഥാപനങ്ങൾക്കും പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കിണറിന്റെ ഒരു മീറ്റർ ഉയരത്തിൽ ആൾമാറ കെട്ടുകയും

നടേരിപ്പുഴയ്ക്ക് പുതുജീവനേകി നാട്; അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടം കീഴരിയൂരില്‍

കീഴരിയൂര്‍: തുമ്പ പരിസ്ഥിതി സമിതിയുടെയും ടീം വാരിയേഴ്‌സിന്റെയും നടുവത്തൂര്‍ പാലം കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടേരിപ്പുഴ ശുചീകരിച്ചു. ‘അഴകോടെ കാക്കാം അകലാപ്പുഴ’ ക്യാമ്പെയിനിന്റെ രണ്ടം ഘട്ടമെന്ന നിലയിലാണ് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.സി.രാജന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.എം.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കമ്പനി

നാടും യുവജനങ്ങളും ഒത്തുചേർന്നു; ചെറുവണ്ണൂർ കണ്ണങ്കോട്ടു പറകുളത്തിനിത് രണ്ടാം ജന്മം (വീഡിയോ കാണാം)

മേപ്പയൂർ: കടുത്ത വേനലിൽ പോലും വറ്റാതെ നാടിൻറെ ജലസ്രോതസ്സായിരുന്നു കണ്ണങ്കോട്ടു പറകുളം. എന്നാൽ വർഷങ്ങളായി ഉപയോഗിക്കാതെ ആയതോടെ പായലും ചളിയും നിറഞ്ഞ് കുളം ഉപയോഗ്യശൂന്യമാകുകയായിരുന്നു. എന്നാൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെ ജലസ്രോതസ്സ് ആയ കണ്ണങ്കോട്ടു പറകുളത്തെ ഉപേക്ഷിക്കുവാൻ നാട്ടിലെ ചെറുപ്പക്കാർ തയ്യാറായിരുന്നില്ല. യുവജനങ്ങളും നാടും കൈകോർത്തപ്പോൾ പറകുളത്തിനിത് രണ്ടാം ജന്മം. പഞ്ചായത്തിന്റെയും