വൃത്തിയായി വടകര; ‘വലിച്ചെറിയൽ മുക്ത കേരളം’ ക്യാമ്പെയിനിന്റെ ഭാഗമായി വടകര നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു


വടകര: ‘വലിച്ചെറിയൽ മുക്ത കേരളം’ ക്യാമ്പെയിനിന്റെ ഭാഗമായി വടകര നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എ.പി.പ്രജിത അധ്യക്ഷയായി.

ബി.ഇ.എം, പുത്തൂർ സ്കൂളുകളിലെ ഹയർ സെക്കന്ററി വിഭാഗത്തിലെ എൻ.എസ്.എസ് വളണ്ടിയർമാർ, കോ-ഓർഡിനേറ്റർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വടകരയിലെ കച്ചവടക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, കണ്ടിജൻ്റ് വിഭാഗം ജീവനക്കാർ എന്നിവർ നഗരസഭയുടെ ക്ഷണം സ്വീകരിച്ച് ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. ആറ് ഗ്രൂപ്പ്കളായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.


Travel Special: കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ കിട്ടുന്ന സ്ഥലം മാത്രമല്ല, മനോഹരമായ കാഴ്ചകളുമുണ്ട് ഇവിടെ; മാഹിയിലെ മൂപ്പന്‍കുന്നിന്റെ വിശേഷങ്ങളിലൂടെ ഒരു യാത്ര


നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വൃത്തിയുള്ള നവകേരള സൃഷ്ടിക്കായി രൂപീകരിച്ച പരിപാടിയാണ് ‘വലിച്ചെറിയൽ മുക്ത കേരളം’. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സജീവ് കുമാർ, എം.ബിജു, സിന്ധു പ്രേമൻ, ഹെൽത്ത് സുപ്പർവൈസർ വിൻസൻ്റ, ടി.കെ.അശോകൻ, എം.കെ.സുബൈർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.