മാലിന്യമുക്തം നവകേരളം; ശുചിത്വ സന്ദേശം പകർന്ന് വില്ല്യാപ്പള്ളി പഞ്ചായത്ത്


വില്ല്യാപ്പള്ളി: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടത്തിന്റെ ഭാഗമായി പരിസര ശുചിത്വം ഉറപ്പാക്കാൻ കൈകോർത്തിറങ്ങി വില്ല്യാപ്പള്ളി പഞ്ചായത്ത്. സ്വച്ഛത ഹി സേവ, മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം എന്നീ ക്യാമ്പയിനുകളുടെ ഭാഗമായാണ് ശുചീകരണം നടന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡ് തലത്തിൽ ഇന്ന് ശുചീകരണം നടക്കുന്നു. റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീകൾ മറ്റു സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് പതിമൂന്നാം വാർഡിൽ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടന്നു. ശുചീകരണത്തിൽ വിദ്യാർത്ഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിചേർന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ തീവ്ര ശുചീകരണത്തിന്റെ ഭാഗമായി 10 വരെ ക്യാമ്പയിൻ പ്രവർത്തനം തുടരും.