Tag: villyappalli panchayath

Total 8 Posts

മാലിന്യമുക്തം നവകേരളം; ശുചിത്വ സന്ദേശം പകർന്ന് വില്ല്യാപ്പള്ളി പഞ്ചായത്ത്

വില്ല്യാപ്പള്ളി: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടത്തിന്റെ ഭാഗമായി പരിസര ശുചിത്വം ഉറപ്പാക്കാൻ കൈകോർത്തിറങ്ങി വില്ല്യാപ്പള്ളി പഞ്ചായത്ത്. സ്വച്ഛത ഹി സേവ, മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം എന്നീ ക്യാമ്പയിനുകളുടെ ഭാഗമായാണ് ശുചീകരണം നടന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡ് തലത്തിൽ ഇന്ന് ശുചീകരണം നടക്കുന്നു. റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീകൾ മറ്റു സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത്

വില്യാപ്പള്ളി അമരാവതിയിലെ കഫെയില്‍ നിന്ന് പിടികൂടിയത് നാല് കിലോ പഴകിയ മാംസം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍‌ മിന്നല്‍പരിശോധനയുമായി പഞ്ചായത്തും ആരോഗ്യവിഭാഗവും

വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ ഭക്ഷണ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന. ആരോഗ്യ വിഭാഗവും, ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി. വില്യാപ്പള്ളി, മയ്യന്നൂര്‍ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ക്യാറ്ററിങ്ങ് സര്‍വീസുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി അധികൃതര്‍ ഇരുപത്തിയഞ്ചോളം സ്ഥാപനങ്ങങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ ശുചിത്വ സംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍

പഞ്ചായത്തിൽ അറിയിക്കാതെ കെട്ടിടത്തിന് മാറ്റം വരുത്തിയിട്ടുണ്ടോ? വില്യാപ്പള്ളിയിലുള്ളവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും

വില്യാപ്പള്ളി: പഞ്ചായത്ത് പരിധിയിലുള്‍പ്പെട്ട കെട്ടിട ഉടമകള്‍ക്ക് മുന്നറിയിപ്പുമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്.  നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് ഘടനാപരമായ മാറ്റം വരുത്തിയിട്ടുള്ളവര്‍ക്കാണ് അറിയിപ്പ് ബാധകമാവുക. കെട്ടിടങ്ങളുടെ ഘടനാപരമായ മാറ്റം സംബന്ധിച്ച് വിവരം പഞ്ചായത്തിനെ രേഖാമൂലം അറിയിക്കണമെന്നാണ് പഞ്ചായത്ത് കര്‍ശനമായി നിഷ്കര്‍ഷിക്കുന്നത്. പ്രസ്തുത വിവരം പഞ്ചായത്തിനെ ധരിപ്പിക്കുന്നതിനായി അനുവദിച്ച സമയപരിധി 2023 മെയ് 15 വരെയാണ്. ഈ കാലയളവിനുള്ളില്‍ മാറ്റം വരുത്തിയ

വിധവാ, അവിവാഹിത പെന്‍ഷനുകള്‍ വാങ്ങുന്നവരാണോ? 60 വയസ്സ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഈ പറയുന്ന രേഖകള്‍ ഹാജരാക്കണമെന്നറിയിച്ച് വില്യാപ്പള്ളി പഞ്ചായത്ത്; വിശദാംശങ്ങള്‍ അറിയാം

വില്യാപ്പള്ളി: വിധവാ പെന്‍ഷന്‍ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് നല്‍കുന്ന അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ക്ക് അറിയിപ്പുമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്. ഈ പെന്‍ഷനുകള്‍ വാങ്ങുന്ന നിലവില്‍ അറുപത് പൂര്‍ത്തിയാകാത്തവര്‍ പഞ്ചായത്തില്‍ വിവാഹിത അല്ലെങ്കില്‍ പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പെന്‍ഷന് യോഗ്യതയുണ്ടോ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മെയ് ഒന്നിന് മുന്‍പായി വില്യാപ്പള്ളി

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ‘ജലം ജീവാമൃതം’ പദ്ധതിക്ക് തുടക്കം; പഞ്ചായത്തിലെ മുഴുവന്‍ പൊതുകിണറുകളിലെയും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തി

വില്ല്യാപ്പള്ളി:  വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ജലം ജീവാമൃതം പദ്ധതിക്ക് തുടക്കമായി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ പൊതുകിണറുകളിലെയും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തി. വൈസ് പ്രസിഡന്റ് പി.കെ.മുരളി അധ്യക്ഷനായ ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ കെ.സുഭിഷ, രജിത കോളിയോട്, കെ.കെ.സിമി, മെഡിക്കല്‍ ഓഫീസര്‍

പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യുക; നടപടി മുന്നറിയിപ്പുമായി വില്ല്യാപ്പള്ളി പഞ്ചായത്ത്

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ പാതയോരങ്ങൾ, റോഡുകളുടെ സെൻറർ തുടങ്ങി പൊതു ഇടങ്ങളിൽ അനധികൃതമായി രാഷ്ട്രീയപാർട്ടികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരും ഫുട്ബോൾ ലോകകപ്പ് എന്നിവയുമായി ബന്ധപ്പെട്ടിട്ടും സ്ഥാപിച്ച കമാനങ്ങൾ, കൊടികൾ, കൊടിമരങ്ങൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ, കട്ടൗട്ടുകൾ എന്നിവ അടിയന്തരമായി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുന്നതായിരിക്കും എന്നും വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി

പൊതുസ്ഥലത്ത് ഇനി വേണ്ട ബോർഡുകൾ; വില്ല്യാപ്പള്ളിയിൽ നടപടി തുടങ്ങി

വടകര: വില്ല്യാപ്പള്ളി ടൗണിൽ പൊതുസ്ഥലത്ത് സ്ഥാപിച്ച അനധികൃത ബോർഡുകൾ,ബാനറുകൾ,നോട്ടീസുകൾ എന്നിവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരായ പികെ ശ്രീധരൻ, സിബിൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. 7 ബാനറുകൾ, 12 വിനൈൽ ബോർഡുകൾ, വലിയ 4 പരസ്യ ബോർഡുകൾ, തൂണുകളിൽ കെട്ടിയ 30ൽ അധികം ചെറിയ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത്. പൊതുസ്ഥലത്ത്

പ്രായം മറന്നവർ അരങ്ങിൽ നിറഞ്ഞാടി; വില്ല്യാപ്പള്ളി പഞ്ചായത്ത് വയോജന കലോത്സവം സമാപിച്ചു

വടകര: വില്ല്യാപ്പള്ളി പഞ്ചായത്ത് വയോജന കലോത്സവം ഷോപ്പിംഗ് കോപ്ലക്സിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ മുരളി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ രജിത കോളിയോട്ട്, പ്രശാന്ത്, സുനിത താളിക്കണ്ടിയിൽ, ഐസിഡിഎസ് -സൂപ്പർ വൈസർ സന്ധ്യ, സിഡിഎസ് ചെയർ പേഴ്സൺ സവിത എന്നിവർ സംസാരിച്ചു.