മഴയ്ക്ക് മുന്‍പേ പ്രതിരോധം; തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി


തോടന്നൂര്‍: മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടിയ്ക്ക് തുടക്കമായി. മഴക്കാലത്തിനു മുന്‍പേ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.

മാലിന്യങ്ങള്‍ ശേഖരിച്ച് അവ ശരിയായ രീതിയില്‍ സംസ്‌കാരിക്കാനുള്ള നടപടിയോടൊപ്പം മഴക്കാലമാവുന്നതോടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരാനിടയാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും ശുചീകരണത്തിന്റെ ഭാഗമായി നടത്തി.

ശുചീകരണ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത എം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ്കുമാര്‍ എം, വൈസ് പ്രസിഡന്റ് പി എം ലീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീജ പുല്ലരൂല്‍, നഷീദ ടീച്ചര്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ സി.പി വിശ്വനാദന്‍, ഒ.എം ബാബു, വള്ളില്‍ ശാന്ത, രഞ്ജിനി വെള്ളാച്ചേരി, സുബീഷ് പുതിയെടുത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും പങ്കെടുത്തു.