മാലിന്യ മുക്തം വടകര നഗരസഭ; ശുചിത്വത്തിനായി നാട് കൈകോർത്തിറങ്ങി


വടകര: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗര പൊതു ശുചീകരണം നടത്തി. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.

വികസന സ്ന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ രാജിത പതേരി അധ്യക്ഷത വഹിച്ചു. ടി.പ്രഭാകരൻ സ്വാഗതം പറഞ്ഞു. നഗരസഭ ക്ലീൻ സിറ്റി മാനേജർ രമേശൻ കെ പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൗൺസിലർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അംഗനവാടി വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ, പൊതുപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

12 റൂട്ടുകൾ ആയി തിരിച്ചാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ശുചീകരണം നടത്തിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.