Tag: ACCIDENT DEATH

Total 32 Posts

കോഴിക്കോട് ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി; ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പന്തീരാങ്കാവില്‍ ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ബീഹാര്‍ സ്വദേശിയായ സനിഷേക് കുമാറാണ്(20) മരിച്ചത്. ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണിറക്കാനെത്തിയ ലോറിയാണ് ശരീരത്തിലൂടെ കയറിയിറങ്ങിയത്. പന്തീരാങ്കാവില്‍ ദേശീയപാതയുടെ ഭാഗമായ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നിടത്താണ് അപകടം. പണി സ്ഥലത്ത് പായ വിരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു സനികേഷ്. ഇതിനിടെ മണ്ണിറക്കാന്‍ വന്ന

തെയ്യം കണ്ട് മടങ്ങുന്ന വഴി കാർ നിയന്ത്രണം വിട്ടു; കാസര്‍കോട്‌ പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം കാറപകടത്തിൽ രണ്ട് മരണം

കാഞ്ഞങ്ങാട്: കാസര്‍കോട്‌ പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്കു സമീപം കാറപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞാണ് മരണം സംഭവിച്ചത്. തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52)എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തെയ്യംകെട്ട് കണ്ട് മടങ്ങുകയായിരുന്ന നാലംഗസംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട്

കോഴിക്കോട് കണ്ണൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കണ്ണൂര്‍ റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ക്രിസ്ത്യന്‍ കോളേജ് ജംക്ഷനില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.50ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികരായ പാലക്കാട് മണ്ണാര്‍കാട് സ്വദേശികളാണ് മരിച്ചവര്‍.

സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം; മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ കുറ്റ്യാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം 

കുറ്റ്യാടി: സ്കൂട്ടറിൽ ലോറിയിടിച്ച് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു. ഊരത്ത് അണ്ടിപ്പറമ്പിൽ നിഷാദ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കല്പറ്റ പുളിയാർമലയിൽ ഉണ്ടായ അപകടത്തെതുടര്‍ന്നാണ് മരണം. കോഴിക്കോട്ട് ജോലി ചെയ്തുവരികയായിരുന്നു നിഷാദ് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ എതിരേ വന്ന ലോറിയിടിച്ചാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ

വടകര കരിമ്പനപ്പാലത്ത് ചരക്ക് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി

വടകര: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് ഞായറാഴ്ച്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കോയമ്പത്തൂര്‍ വേളാണ്ടിപ്പാളയം മരുതു കോണാര്‍ സ്ട്രീറ്റിലെ കെ ശരവണകുമാറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. കരിമ്പനപ്പാലത്ത് പഴയ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് തലശ്ശേരി ഭാഗത്ത് എത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

പൊള്ളാച്ചിക്കടുത്ത് പിക്കപ്പ് വാഹനത്തിന് പിന്നില്‍ കാറിടിച്ച് അപകടം; നടുവണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

നടുവണ്ണൂര്‍: പൊള്ളാച്ചിക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു. കിഴക്കോട്ട് കടവിലെ കുവ്വപ്പൊറത്ത് അലീഷ് ആനന്ദ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൊള്ളാച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കേബിള്‍ ജോലി ചെയ്ത് വരികയായിരുന്നു അലീഷ്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അലീഷും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനത്തിന് പിന്നില്‍ അമിത വേഗത്തിലെത്തിയ

മടപ്പള്ളി മാച്ചിനാരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒഞ്ചിയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

വടകര: വാഹനാപകടത്തില്‍ ഒഞ്ചിയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ദേശീയപാതയില്‍ മടപ്പളളിക്കും കേളുബസാറിനുമിടയില്‍ മാച്ചിനാരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് മരണം . ഒഞ്ചിയം നെല്ലാച്ചേരി ചാക്ക്യേരി താഴക്കുനി സുബിന്‍ ബാബു (30) ആണ് മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. പ്രഭാത വ്യായാമത്തിനായി മടപ്പള്ളി കോളജ് ഗ്രൗണ്ടിലേക്ക് ബൈക്കില്‍ പോവുമ്പോഴാണ് അപകടത്തില്‍പെട്ടത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി

കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.

ചോറോടുണ്ടായ വാഹനാപകടത്തില്‍ കോറോത്ത് റോഡ് സ്വദേശി മരണപ്പെട്ടു; ഭാര്യക്കും കുഞ്ഞിനും ഗുരുതര പരിക്ക്

വടകര: ദേശീയപാതയിൽ ചോറോട് പുഞ്ചിരിമില്ലിനുസമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. കോറോത്ത് റോഡ് സ്വദേശിയായ അഴിയൂർ കൃഷ്ണാലയത്തിൽ രഞ്ജീവ് (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മക്കള്‍ക്കും സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 3.20-ഓടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ രഞ്ജീവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ റോഡരികിലെ സംരക്ഷണവേലിയും തകർത്തു.

ഉള്ള്യേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; ഏഴുവയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു

ഉള്ള്യേരി: ഉള്ള്യേരി പത്തൊന്‍പതില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ മരണപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (57) മകന്റെ മകന്‍ ധന്‍ജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. മടവൂരില്‍ നിന്നും ഉള്ള്യേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍. സദാനന്ദന്റെ മകളുടെ