Tag: ACCIDENT DEATH

Total 32 Posts

മാളിക്കടവിൽ ബെെക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: ടാങ്കർ ലോറി ബൈക്കിലിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു തിരുവങ്ങൂർ, തെറ്റത്ത് (ഷിജിനിവാസ്) ഷിജിൻ കൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെ മാളിക്കടവിൽ വെച്ചായിരുന്നു അപകടം. ബാലകൃഷ്ണൻ്റെയും, രാധയുടെയും

മോട്ടോർ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരില്‍ വടകര എടച്ചേരി തലായ് സ്വദേശി മരിച്ചു

വടകര: വാഹനാപകടത്തില്‍ വടകര എടച്ചേരി തലായി സ്വദേശി മരിച്ചു. ദേശീയപാതയിലെ ഒഞ്ചിയം റോഡിൽ മോട്ടോർ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് വിജീഷ് (38) മരണപ്പെട്ടത്. ഇദ്ദേഹം ബൈക്കിൻ്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. മോട്ടോർ ബൈക്ക് ഓടിച്ചയാൾ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ വിജീഷിനെ വടകര

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 22 കാരിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ടാണ് അപകടം. എം.ഇ.എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയും ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെയും നിര്‍മ്മലയുടെയും മകളുമായ അല്‍ഫോന്‍സയാണ് (സ്‌നേഹ മോൾ) മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അല്‍ഫോന്‍സയ്‌ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ വന്നൂക്കാരന്‍ അശ്വിനെ (21) പരിക്കുകളോടെ സ്വകാര്യ

കോഴിക്കോട് അറപ്പുഴ പാലത്തില്‍ വാഹനാപകടം; കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരനാണ് അപകടത്തില്‍ മരിച്ചത്. പെരുമുഖം സ്വദേശി ധനീഷ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് 58 വയസായിരുന്നു പ്രായം. അപകടം നടന്നത് ദേശീയപാതയിലാണ്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.  

സൗദിഅറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

റിയാദ്​: ബഹ്​റൈനിൽ സന്ദർശന വിസ പുതുക്കാൻ  പോയി മടങ്ങുന്ന വഴിയില്‍ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​​ യുവതി മരിച്ചു. റിയാദിന്​ സമീപം ഞായറാഴ്​ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ മരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. മൃതദേഹം അൽഖർജ് കിങ്​ ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. ഖൈറുന്നിസയുടെ

മേപ്പയ്യൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; പതിനേഴുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ

പേരാമ്പ്ര ചാലിക്കരയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു; മരിച്ചത് കല്ലൂര്‍ സ്വദേശി അനീഷ്

പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു.  കല്ലൂര്‍ പുളിക്കൂര്‍ മീത്തല്‍ അനീഷാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. പെയിന്റിങ്‌ തൊഴിലാളിയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട പരിക്കുപറ്റിയ

വാതിലുകളില്ലാതെ ബസ് സര്‍വീസ്; കോഴിക്കോട് 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി, ജില്ലയില്‍ മൂന്നാഴ്ചയ്ക്കിടെ നടന്നത് മൂന്ന് അപകട മരണങ്ങള്‍

വടകര: വാതിലുകളില്ലാതെയും മുന്‍ഭാഗത്തെ വാതിലുകള്‍ അപകടകരമായ രീതിയില്‍ തുറന്നിട്ടും അമിത വേഗത്തില്‍ യാത്ര ചെയ്ത 12 സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ച് നിരന്തരം പരാതി ലഭിച്ചതിന്റെ അടസ്ഥാനത്തിലാണ് പരിശോധന നടത്തിയിരുന്നത്. ജില്ലയില്‍ കഴിഞ്ഞ

കാല്‍നട യാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, വാഹനം നിര്‍ത്താതെ പോയി; പുതുപ്പാടിയില്‍ ചോര വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

പുതുപ്പാടി: പുതുപ്പാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. വെസ്റ്റ് പുതുപ്പാടിയില്‍ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജുവാണ് മരണപ്പെട്ടത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. അമിത വേഗതിയിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ദേശീയപാത 766ല്‍ വെസ്റ്റ് പുതുപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ 6.45

‘മദ്യലഹരിയില്‍ റോഡില്‍ കിടന്നിരുന്ന ശ്രീജിത്തിന് മേലേക്ക് കാർ കയറി, പുറത്തേക്കെടുക്കുന്നതിനിടെ നാട്ടുകാർ വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു’; നാദാപുരത്ത് യുവാവിന്റെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ മൊഴി

നാദാപുരം: നാദാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച കാസര്‍ഗോഡ് സ്വദേശിയുടെ മരണത്തില്‍ വഴിത്തിരിവ്. താന്‍ ഓടിച്ച കാറിടിച്ചാണ് ശ്രീജിത്തിന് അപകടമുണ്ടായതെന്ന് സുഹൃത്ത് സമീഷ് ടി ദേവ് പോലീസിന് മൊഴി നല്‍കി. ഇയാള്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. നാദാപുരം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാഹിയിലെ ബാറില്‍ വച്ച് പരിചയപ്പെട്ട ഇരുവരും സമീഷിന്റെ ഇന്‍സ്റ്റ്ഗ്രാം സുഹൃത്തായ യുവതിയെ കാണാനാണ്