സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം; മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ കുറ്റ്യാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കുറ്റ്യാടി: സ്കൂട്ടറിൽ ലോറിയിടിച്ച് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു. ഊരത്ത് അണ്ടിപ്പറമ്പിൽ നിഷാദ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കല്പറ്റ പുളിയാർമലയിൽ ഉണ്ടായ അപകടത്തെതുടര്‍ന്നാണ് മരണം.
കല്പറ്റ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഊരാൾ മണ്ണിൽ നൗഷാദിൻ്റെയും വയനാട് തലപ്പുഴ ബുഷ്റയുടെയും മകനാണ്. ഷെറിൻ ശിഹാന, ഷഹ്സിന എന്നിവര്‍ സഹോദരങ്ങളാണ്.