കോഴിക്കോട് ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി; ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം


കോഴിക്കോട്: പന്തീരാങ്കാവില്‍ ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ബീഹാര്‍ സ്വദേശിയായ സനിഷേക് കുമാറാണ്(20) മരിച്ചത്.

ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണിറക്കാനെത്തിയ ലോറിയാണ് ശരീരത്തിലൂടെ കയറിയിറങ്ങിയത്. പന്തീരാങ്കാവില്‍ ദേശീയപാതയുടെ ഭാഗമായ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നിടത്താണ് അപകടം.

പണി സ്ഥലത്ത് പായ വിരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു സനികേഷ്. ഇതിനിടെ മണ്ണിറക്കാന്‍ വന്ന വന്ന ടിപ്പര്‍ ലോറി തിരിക്കുന്നതിനായി പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടമുണ്ടായത്. തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സനികേഷ് മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.