പ്രകൃതി ഭം​ഗി ആസ്വദിച്ച് നാല് മണിക്കൂർ നീളുന്ന കാനന യാത്ര; കോഴിക്കോട് ഉൾപ്പെടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി


തിരുവനന്തപുരം: കണ്ണു നിറയെ കാടു കണ്ടൊരു യാത്ര, ഗവി യാത്രയിൽ കാടും മൃഗങ്ങളുമല്ലാതെ പ്രത്യേകിച്ചൊന്നും കാണാൻ ഇല്ല, എന്നാൽ യാത്രയെന്ന മനോഹര അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴി തന്നെ തിരഞ്ഞെടുക്കാം. 100 കിലോമീറ്റർ ദൂരം 4 മണിക്കൂർ നീളുന്ന കാനന യാത്ര ആരെയും വിസ്മയിപ്പിക്കും.

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഗവിയിലേക്കുള്ള ഉല്ലാസ യാത്രകള്‍ പുനരാരംഭിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്ന് മെയ് ഒന്ന് മുതല്‍ 31 വരെയാണ് ഗവി സ്‌പെഷ്യല്‍ ഉല്ലാസ യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുന്ദരവുമായ ഉല്ലാസ യാത്രകള്‍ക്കാണ് അവസരമൊരുക്കുന്നതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഗവി യാത്രയുടെ വിവരങ്ങള്‍:

  • 01/05/2024 ബുധന്‍ -താമരശ്ശേരി, കൊട്ടാരക്കര,കോട്ടയം, യൂണിറ്റുകള്‍.
  • 02/05/2024 വ്യാഴം- പത്തനംതിട്ട, തൊടുപുഴ
  • 03/05/2024 വെള്ളി- പാപ്പനംകോട്, പിറവം, പത്തനംതിട്ട
  • 04/05/2024 ശനി – കൊല്ലം, കായംകുളം, പത്തനംതിട്ട
  • 05/05/2024 ഞായര്‍- അടൂര്‍, വൈക്കം, ഹരിപ്പാട്
  • 06/05/2024 തിങ്കള്‍- കോഴിക്കോട്, വെള്ളറട , കോതമംഗലം,
  • 07/05/2024 ചൊവ്വ- കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട
  • 08/05/2024 ബുധന്‍- റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട
  • 09/05/2024 വ്യാഴം -തിരു:സിറ്റി, പാല, ചേര്‍ത്തല
  • 10/05/2024 വെള്ളി- കൊല്ലം, തിരുവല്ല, നിലമ്പൂര്‍
  • 11/05/2024 ശനി- തിരുവല്ല, ആലപ്പുഴ, മലപ്പുറം
  • 12/05/2024 ഞായര്‍- നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍
  • 13/05/2024 തിങ്കള്‍- ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി
  • 14/05/2024 ചൊവ്വ- പന്തളം, മാവേലിക്കര, പത്തനംതിട്ട
  • 15/05/2024 ബുധന്‍ – വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട
  • 16/05/2024 വ്യാഴം- കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി
  • 17/05/2024 വെള്ളി- പത്തനംതിട്ട, തൊടുപുഴ
  • 18/05/2024 ശനി- കിളിമാനൂര്‍, കോട്ടയം, കായംകുളം
  • 19/05/2024 ഞായര്‍- കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്
  • 20/05/2024 തിങ്കള്‍ – റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ
  • 21/05/2024 ചൊവ്വ- കാട്ടാക്കട, വൈക്കം, നിലമ്പൂര്‍
  • 22/05/2024 ബുധന്‍- പുനലൂര്‍, കായംകുളം, പത്തനംതിട്ട
  • 23/05/2024 വ്യാഴം- തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി
  • 24/05/2024 വെള്ളി- പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍
  • 25/05/2024 ശനി- കൊല്ലം, എടത്വ, പത്തനംതിട്ട
  • 26/05/2024 ഞായര്‍- പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം
  • 27/05/2024 തിങ്കള്‍- വിതുര, പാല, പത്തനംതിട്ട
  • 28/05/2024 ചൊവ്വ- കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട
  • 29/05/2024 ബുധന്‍- പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്
  • 30/05/2024 വ്യാഴം – നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം
  • 31/05/2024 വെള്ളി- കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.

 

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം:

  • സൂരജ് റ്റി ഫോണ്‍:9544477954
    ജില്ലാ കോര്‍ഡിനേറ്റര്‍ കോഴിക്കോട്
  • അനൂപ് കെ 8547109115
    ജില്ലാ കോര്‍ഡിനേറ്റര്‍ മലപ്പുറം
  • വര്‍ഗ്ഗീസ് സി ഡി ഫോണ്‍:9895937213
    ജില്ലാ കോര്‍ഡിനേറ്റര്‍ വയനാട്
  • റോയ് കെ ജെ ഫോണ്‍ :8589995296
    ജില്ലാ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് & കണ്ണൂര്‍