കൊയിലാണ്ടി നഗരത്തിലെ കടകളിലും ഹോട്ടലുകളിലും സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി


കൊയിലാണ്ടി: നഗരത്തിലെ  വിവിധ കടകളിലും ഹോട്ടലുകളിലും സപ്ലൈ ഓഫീസർ പരിശോധന നടത്തി. ടൗണില്‍ പ്രവര്‍ത്തിച്ചു വരുന്ന പലവ്യഞ്ജനകട, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പരിശോധനയില്‍ പല കടകളിലും സ്റ്റോക്ക് ബോര്‍ഡും വിലവിവരപട്ടികയും പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുന്നതായി കണ്ടെത്തി. വിലവിവരപട്ടികയും സ്റ്റോക്ക്‌ ബോര്‍ഡും പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഇവ ഉടൻ പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഷിംജിത്ത്, ജി.എസ്.ബിനി, പി.കെ.അബ്ദുള്‍ നാസർ, ഡ്രൈവര്‍ കെ.ജ്യോതി ബസു എന്നിവർ പങ്കെടുത്തു.