വിട വാങ്ങിയത് മൂടാടിയിലെ കർഷകരുടെ നേതാവ്; കേളോത്ത് കുമാരന്റെ നിര്യാണത്തിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ച് നാട്


മൂടാടി: കര്‍ഷക സംഘം നേതാവും സി.പി.എം വീമംഗലം ബ്രാഞ്ച് മെമ്പറുമായ കേളോത്ത് പി.കുമാരന് വിട ചൊല്ലി നാട്. വൈകിട്ട് നാല് മണിയോടെ വീട്ടുപറമ്പിൽ ചിതയൊരുങ്ങി. ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് കുമാരൻ മരിച്ചത്. ആറരയോടെ മൂടാടി ടൗണില്‍ വച്ചാണ് അപകടം സംഭവിച്ചത്. ശവസംസ്ക്കാരചടങ്ങിനു ശേഷം മൗനജാഥയും അനുശോചനയോഗവും നടന്നു.

മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അനുശോചന യോഗത്തിൽ വാർഡ്മെമ്പർ എം.കെ മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.ജീവാനന്ദൻ, സുരേഷ് ചങ്ങാടത്ത്, കെ.വിജയരാഘവൻ, സിറാജ് മുത്തായം, എം.കെ മുഹമ്മദ്, സന്തോഷ് കുന്നുമ്മൽ, യു.കെ.ഹമീദ്, ഒ രാഘവൻ മാസ്റ്റർ, ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. വി.ടി.മനോജ് സ്വാഗതം പറഞ്ഞു.

കൊയിലാണ്ടിയില്‍ നിന്ന് മൂടാടിയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.