എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സെമിനാർ സംഘടിപ്പിച്ചു


കൊയിലാണ്ടി: എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. ‘വിദ്യാഭ്യാസത്തിന്റെ കേരള മോഡൽ’ എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സെമിനാർ ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് സെമിനാർ നടത്തിയത്. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി കാപ്പാട് വച്ചാണ് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുക.