‘കേരളത്തില്‍ ഉള്‍പ്പെടെ മുന്നേറ്റം, വമ്പിച്ച ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തില്‍ വരും’, കടമേരിയില്‍ വോട്ട് രേഖപ്പെടുത്തി പ്രഫുല്‍ കൃഷ്ണ


വടകര: ഈ തെരഞ്ഞെടുപ്പ് വികസനവാദികളും വികസനവിരോധികളും തമ്മിലാണെന്ന് വടകര ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ. കടമേരി എല്‍പി സ്‌ക്കൂളിലെത്തി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രഫുല്‍.

അഴിമതിക്കാരും വികസനവിരോധികളുമായ ഇന്ത്യ സഖ്യത്തിനെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. വലിയ ഭൂരിപക്ഷത്തോട് കൂടി ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വരും. കേരളത്തില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റം പാര്‍ട്ടി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് ചെയ്താല്‍ കാര്യമില്ലെന്ന് കേരളത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഡല്‍ഹിയില്‍ പോയാല്‍ ഒരുമിച്ചുള്ളവര്‍ക്ക് എന്തിനാണ് വോട്ട് ചെയ്യുന്നത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. മാത്രമല്ല കേരളത്തിന് ശാപമോഷം കിട്ടുന്ന ദിവസം കൂടിയാണ് ഇന്നെന്നും പ്രഫുല്‍ പറഞ്ഞു