സഹകരണ എക്സ്പോ 2023; പതാ​കദിനം ആചരിച്ച് പൊൻമേരി സർവീസ് സഹകരണ ബാങ്ക്


വടകര: സംസ്ഥാന സർക്കാറിൻ്റെ മൂന്നാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള എക്സ്പോ 2023 പതാകദിനം ആചരിച്ചു. പൊന്മേരി സർവ്വീസ് സഹകര ബാങ്കിൻ്റ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ബാങ്ക് ഡയറക്ടർ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ആണ് പതാക ഉയർത്തിയത്.

ഏ കെ ഷാജി അധ്യക്ഷത വഹിച്ചു. സി എം ഗോപാലൻ, ശ്രീനിഷ് കെ, രജനി തിരിക്കോട്ട്, ഗീത വി, രജിന എം ആർ, ഷറീനനാസർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

എക്സ്പോ 2023ന്റെ ഭാ​ഗമായി ഏപ്രിൽ 22 മുതൽ 30 വരെ കൊച്ചി മറൈൻ ഡ്രൈവിൽ വിവിധ സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, സാംസ്ക്കാരിക സായാഹ്നം, പ്രൊജക്ട് ലോഞ്ചിഗ്, പുസതക പ്രകാശനം, സഹകരണ ഉപ്പന്നങ്ങളുമായ് ബന്ധപ്പെട്ട വിവിധ സ്റ്റാളുകൾ എന്നിവയുടെ പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.