പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ; സംഘാടക സമിതി രൂപീകരിച്ചു


പേരാമ്പ്ര: കേരളാ പൊലീസ് അസോസിയേഷന്റെ 37-ാം ജില്ലാ സമ്മേളനം ഏപ്രിൽ 1, 2 തിയ്യതികളിലായി പേരാമ്പ്രയിൽ നടക്കും. ഇതിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

കെ.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് അഭിജിത്ത്.ജി.പി, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എ.വിജയൻ, എം.നാസർ, സജിത്ത്.പി.ടി എന്നിവർ സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഗിരീഷ്.കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സുധിഷ് വള്ള്യാട് അധ്യക്ഷനായി. രജീഷ് ചെമ്മേരി നന്ദി പറഞ്ഞു.

രഞ്ജിഷ്.എം (കൺവീനർ), പ്രജീഷ് പറമ്പത്ത്, ഷനോജ്.എം (ജോയിന്റ് കൺവീനർ), ജിതേഷ്.പി (ചെയർമാൻ), മജീഷ്.കെ, രജനി.കെ (വൈസ് ചെയർ പേഴ്സൺ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.