“മടപ്പള്ളി ഓർമ്മ” കവിതാ സമാഹാരത്തിലേക്ക് കവിതകൾ ക്ഷണിക്കുന്നു


 

വടകര: മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ “മടപ്പള്ളി ഓർമ്മ” പൂർവ്വ വിദ്യാർത്ഥികളുടെ കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നു. കോളേജിൽ എല്ലാകാലത്തും എല്ലാ ബാച്ചിലും പഠിച്ച പൂർവ്വ വിദ്യാർത്ഥികൾക്ക് കവിതകൾ നൽകാം.

ആദ്യം ലഭിക്കുന്ന 50 കവിതകൾ ആവും നിബന്ധനകൾക്ക് വിധേയമായി പുസ്തകത്തിൽ ഉൾപ്പെടുത്തുക. കവിതകൾ മാർച്ച് 31നകം 9447262801 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണം.