പയ്യോളിയില്‍ നിന്ന് പേഴ്‌സും രേഖകളും കളഞ്ഞു കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി ടാക്‌സി ഡ്രൈവര്‍


പയ്യോളി: കളഞ്ഞു കിട്ടിയ പേഴ്‌സും വിലപിടിച്ച രേഖകളും ഉടമയെ തിരഞ്ഞു കണ്ടെത്തി തിരിച്ച് നല്‍കി ടാക്‌സി ഡ്രൈവറുടെ മാതൃക. പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തെ ഹോട്ടല്‍ പരിസരത്ത് വച്ചാണ് ടാക്‌സി ഡ്രൈവറും അയനിക്കാട് വെസ്റ്റ് യു.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമായ എ.ടി. സന്തോഷിന് പേഴ്‌സും രേഖകളും കളഞ്ഞ്കിട്ടിയത്.

ഇസ്ലാമിക് അക്കാദമി സ്കൂളിലേക്ക് വിദ്യാര്‍ഥികളെ എടുക്കുന്നതിനായി ഓട്ടം പോവുന്നതിനിടെയാണ് സന്തോഷിന് പേഴ്‌സ് ലഭിക്കുന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ കെ.ടി.ഡി.ഓയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കി ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരനായ കണ്ണോത്ത് മഠത്തിപ്പറമ്പില്‍ മനു ജോസഫിന്റെതാണെന്ന് നഷ്ടപ്പെട്ട പേഴ്‌സ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍മാരുടെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തിന് പേഴ്‌സും രേഖകളും കൈമാറി.