‘കുട്ടികളുടെ ‘വൈബ്’ അറിഞ്ഞ് നല്ല രക്ഷിതാവാകാം’; ഒഞ്ചിയം പഞ്ചായത്തിലെ രക്ഷിതാക്കള്‍ക്ക് വൈബിന്റെ നേതൃത്വത്തില്‍ ശില്‍പശാല നടത്തി


വടകര: ഒഞ്ചിയം പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി ഏകദിന ശില്‍പശാല നടത്തി. കെ.കെ. രമ എം.എല്‍.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിന്റെയും ഒഞ്ചിയം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

പ്രൈമറിതലം മുതല്‍ കുട്ടികളിലെ സ്വഭാവരൂപീകരണത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക്, പഠന പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ക്ക് എങ്ങനെയൊക്കെ കുട്ടികളെ സഹായിക്കാന്‍ കഴിയും, വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് ഒരു രക്ഷിതാവിനു വഹിക്കാന്‍ കഴിയുന്ന പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് വിദഗ്ധര്‍ ശില്പശാലയില്‍യില്‍ ക്ലാസുകളെടുത്തു.

മടപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കെ.കെ. രമ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷനായി. സുനില വി.ജോണ്‍, ഡോ.ശശികുമാര്‍ പുറമേരി, ഡോ. അബ്ദുള്‍ നാസര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍ യു.എം. സുരേന്ദ്രന്‍, ബിന്ദു വള്ളില്‍ , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ കെ.കെ. ബാലകൃഷ്ണന്‍ , വൈബ് കോഡിനേറ്റര്‍ എം.എന്‍ പ്രമോദ്, പി.പി രതീശന്‍, പി. കിരണ്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.