Tag: Payyoli

Total 68 Posts

അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ഒരു നാട്; ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹോദരിമാരുടെ മക്കളായ ഇരുവരെയും ഒരുമിച്ച് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള സഹോദരി ഇന്ദിരയുടെ വീട്ടില്‍ സംസ്‌ക്കരിച്ചു. പയ്യോളി അയനിക്കാട് താഴെ കുനിയില്‍ മോളിയുടെ മകന്‍ അയുര്‍ എം.രാജ്, സഹോദരി ഇന്ദിരയുടെ മകന്‍ അഷിന്‍ ഐ രമേഷ് എന്നിവരാണ്

പയ്യോളിയിൽ വീട്ടുമുറ്റത്ത് കണ്ടത് പുലിയോ? പുലിപ്പേടിയിൽ നാട്ടുകാർ, യാഥാർത്ഥ്യം അറിയാം

പയ്യോളി: പയ്യോളിയിൽ പുലി ഇറങ്ങി, ഇന്നലെ രാത്രി മുതലാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ഒരു വാർത്ത പരക്കുന്നത്. ഇന്നലെ രാത്രി പയ്യോളി മുൻസിപ്പാലിറ്റി 25-ാം ഡിവിഷനിലെ മീൻ പെരിയ റോഡിനോട് ചേർന്ന പ്രദേശത്തെ വീട്ടമ്മയാണ് വീട്ടുമുറ്റത്ത് പുലിയെ പോലെ തോന്നിക്കുന്ന ഒരു ജീവി നിൽക്കുന്നതായി വിളിച്ചു പറഞ്ഞത്. തൊട്ടടുത്ത വീട്ടുകാരും ജീവിയെ കണ്ടതായി പറയുന്നു. ഉടൻതന്നെ

വിജയദശമി ദിനത്തിൽ പുതിയ തുടക്കവുമായി നർത്തകി സ്കൂൾ ഓഫ് ആർട്സ് കീഴൂർ

പയ്യോളി: നർത്തകി സ്കൂൾ ഓഫ് ആർട്സ്സിൽ വിജയദശമി ദിനത്തിൽ ക്ലാസ്സിക്കൽ ഡാൻസ്,ചിത്രരചന,ശാസ്ത്രീയ സംഗീതം,സിനിമാറ്റിക് ഡാൻസ്,വയലിൻ,ഗിറ്റാർ, കീബോർഡ്,ചെണ്ട എന്നിവയിൽ വിദ്യാരംഭം കുറിച്ചു. ഡോക്ടർ രാജേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു. സി കേരള സരിഗമ സീസൺ 2 നന്ദു കൃഷ്ണ മുഖ്യാതിഥിയായി. പി.ടിഎ പ്രസിഡണ്ട് ദിൽജിത്ത് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ശ്രീശരാജ്, സിനിന എന്നിവർ സംസാരിച്ചു.

മാഹിയിൽ നിന്ന് ബസ് കയറിയ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ പേരാമ്പ്ര അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌

സ്റ്റോറൂമിലെ കറി പൗഡറുകളും സോസുകളുമെല്ലാം കാലവധി കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം പഴക്കമായത്; പയ്യോളിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളിയിലെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ നിരവധി ഉല്പന്നങ്ങള്‍. തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നിന്നാണ് പഴകിയ കറി പൗഡറുകളും സോസുകളും പപ്പടവും പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ”ഒന്നോ രണ്ടോ കുപ്പികളല്ല, കാലാവധി കഴിഞ്ഞ നിരവധി സോസുകളും കറി പൗഡറുകളുമൊക്കെയാണ് ഈ ഹോട്ടലിലെ സ്‌റ്റോറില്‍ നിന്നും കണ്ടെടുത്തത്” എന്ന്

പയ്യോളി സ്വദേശിനിയായ ഇരുപത്തിനാലുകാരി അന്തരിച്ചു

പയ്യോളി: ബീച്ച് റോഡിലെ വളപ്പില്‍ പൂജ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. വളപ്പില്‍ സുകുമാരന്റെയും പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സുവര്‍ണ്ണയുടെയും മകളാണ്. ചന്ദനയാണ് സഹോദരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

പയ്യോളി അയനിക്കാട് ഇരുപത്തിമൂന്നുകാരൻ അന്തരിച്ചു

പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ മുഹമ്മദ് സാഹിൽ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. വാപ്പ: ഷഹറത്ത് കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി). ഉമ്മ: ഷരീഫ. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം, കൊയിലാണ്ടി). മൃതദേഹം ഇന്ന് വൈകീട്ട് നാല് മണിയോടെ വടകര താഴെ അങ്ങാടി അമ്പില ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

‘പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് സുരക്ഷയൊരുക്കി, എസ്പിജിയിലെ ഏറ്റവും മിടുക്കനും വിശ്വസ്തനുമായ നായ’; പയ്യോളിയില്‍ മരിച്ച ഡോഗ് സ്ക്വാഡ് അംഗം ലക്കിയുടെ സംരക്ഷകന്‍ വടകര ഡോട് ന്യൂസിനോട് പറയുന്നു

പയ്യോളി:  ഡോഗ് സ്‌ക്വാഡിലെ തങ്ങളുടെ പ്രിയപ്പെട്ട ലക്കിയുടെ വേര്‍പാടില്‍ ഉലഞ്ഞ് പയ്യോളി പൊലീസ് സേന. ആറു വർഷം മുമ്പ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി മാറിയ  ലക്കി വിടപറഞ്ഞത് ആറരവയസ്സില്‍ അസുഖബാധിതനായാണ്. മനുഷ്യമൃതദേഹത്തിന് നല്‍കുന്ന എല്ലാവിധ ആദരവുകളും ബഹുമതികളും കൊടുത്താണ് സഹപ്രവര്‍ത്തകര്‍ ലക്കിയെ യാത്രയാക്കിയത്. തന്റെ ആറുവര്‍ഷത്തെ സര്‍വീസ് കാലയളവിനിടക്ക് ലക്കി നിര്‍വഹിച്ച ദൗത്യങ്ങള്‍ ചില്ലറയല്ല. പരിശീലനം

പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി

പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്‌ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

പുലര്‍ച്ചെ വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വൈകി; കലികയറിയ മരുമകന്‍ പയ്യോളിയിലെ ഭാര്യാവീട് അടിച്ച് തകര്‍ത്തു

പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം മരുമകന്‍ ഭാര്യാവീട് അടിച്ച് തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റംസാന്‍ കാലമായതിനാല്‍ നോമ്പുതുറ കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായ സമയത്താണ് മരുമകന്‍ വീട്ടിലെത്തി കോളിങ്ങ് ബെല്‍ അടിക്കുന്നത്.  വാതില്‍ തുറക്കാന്‍ സമയം വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം വന്ന മരുമകന്‍ ജാസിര്‍  വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തശേഷം വധഭീഷണി മുഴക്കുകയായിരുന്നു.