വിജയദശമി ദിനത്തിൽ പുതിയ തുടക്കവുമായി നർത്തകി സ്കൂൾ ഓഫ് ആർട്സ് കീഴൂർ


പയ്യോളി: നർത്തകി സ്കൂൾ ഓഫ് ആർട്സ്സിൽ വിജയദശമി ദിനത്തിൽ ക്ലാസ്സിക്കൽ ഡാൻസ്,ചിത്രരചന,ശാസ്ത്രീയ സംഗീതം,സിനിമാറ്റിക് ഡാൻസ്,വയലിൻ,ഗിറ്റാർ, കീബോർഡ്,ചെണ്ട എന്നിവയിൽ വിദ്യാരംഭം കുറിച്ചു. ഡോക്ടർ രാജേഷ് കുമാർ ജാ ഉദ്ഘാടനം ചെയ്തു.

സി കേരള സരിഗമ സീസൺ 2 നന്ദു കൃഷ്ണ മുഖ്യാതിഥിയായി. പി.ടിഎ പ്രസിഡണ്ട് ദിൽജിത്ത് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ശ്രീശരാജ്, സിനിന എന്നിവർ സംസാരിച്ചു. ദിലീപ് കുമാർ സ്വാഗതവും മിഥുൻ പയ്യോളി നന്ദിയും പറഞ്ഞു.

അധ്യാപകരായ അർഷ വൈശാഖ്, സന്തോഷ്, കെ.കെ. ഗോപാൽ , ലിബീഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.