ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽ പെട്ട് മരിച്ചത് കടിയങ്ങാട് സ്വദേശി രജിൻലാൽ; വിവാഹം കഴിഞ്ഞത് ഇരുപത് ദിവസങ്ങൾക്ക് മുമ്പ്


പേരാമ്പ്ര: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് കടിയങ്ങാട് സ്വദേശി രജിൻ ലാൽ. കോവുപ്പുറം രാമദാസ് പണിക്കരുടെ മകനാണ് രജിൻ. ഇരുപത്തെട്ടു വയസ്സായിരുന്നു. ഒഴുക്കില്‍ പെട്ട രജിന്റെ ഭാര്യ കനിഹയെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നരയോടു കൂടിയാണ് അപകടം ഉണ്ടായത്.

ഇരുപത് ദിവസം മുൻപ് മാര്‍ച്ച്‌ പതിനാലിനായിരുന്നു രജിന്റെ വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനായി ജാനകിക്കാട് എത്തിയതായിരുന്നു ഇവർ. അതിനിടയിലാണ് സംഭവം. ഫോട്ടോയെടുക്കുന്നതിനിടയിൽ കൽ വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. ഇരുവരും വെള്ളത്തിൽ വീണത് കണ്ട് ഇവരോടൊപ്പമുണ്ടായിരുന്നരും നാട്ടുകാരും ചേർന്ന് ഇരുവരെയും ഉടനെ തന്നെ പുറത്തെടുക്കുകയായിരുന്നു. പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജിനെ രക്ഷിക്കാനായില്ല. കനിഹയെ ഇപ്പോൾ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.