തിക്കോടി ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവശുചീകരണം നടത്തി. പഞ്ചായത്ത് തല ഉദ്‌ഘാടനം പതിനൊന്നാം വാർഡിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല സമദ് അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ഷക്കീല സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് ചെയർപേഴ്സൺ ആർ. വിശ്വൻ, വിബിത ബൈജു, ഡി.ദീപ, ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് സന്നദ്ധ പ്രവർത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തി.