സിപിഎം പുറമേരി മുൻ ലോക്കൽ കമ്മിറ്റി അംഗം മടപ്പള്ളി കുഞ്ഞിരാമൻ അന്തരിച്ചു


മുതുവടത്തൂർ: മടപ്പള്ളി കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. സിപിഎം പുറമേരി മുൻ ലോക്കൽ കമ്മിറ്റി അംഗവും , മുതുവടത്തൂർ പോസ്റ്റാഫീസ് ബ്രാഞ്ച് സെക്രട്ടറിയും , കെഎസ്കെടിയു പുറമേരി വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പത്മിനി.
മക്കൾ: രാഹുൽ , അതുൽ.
മരുമകൾ:അനശ്വര (ചെരണ്ടത്തൂർ ).
സഹോദരങ്ങൾ: കല്ല്യാണി (തണ്ണീർ പന്തൽ) കണാരൻ ,നാരായണി (കക്കം വള്ളി ),മാതു (വിലാതപുരം), പരേതനായ ഗോപാലൻ (വയനാട്)