ലോകസഭാ തെരഞ്ഞെടുപ്പ്; മാഹിയിലെ മദ്യഷാപ്പുകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി


മാഹി: മാഹിയിലെ മദ്യഷാപ്പുകളും ബാറുകളും നാളെ മുതൽ മൂന്നു ദിവസം അടച്ചിടും. മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിൽ ഏപ്രിൽ 19 ന് ലോകസഭാ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ ഭാഗമായാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 17, 18,19 തീയ്യതികളിലാണ് മാഹിയിലെ മദ്യഷാപ്പുകൾക്കും ബാറുകൾക്കും അവധി ബാധകമാകുക.

ഏപ്രിൽ 26 ന് കേരളമുൾപ്പെടെയുള്ള
സംസ്ഥാനങ്ങളിൽ നടക്കുന്ന രണ്ടാംഘട്ട ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി
ഏപ്രിൽ 24, 25, 26, എന്നീ തീയ്യതികളിലും മാഹിയിൽ മദ്യഷാപ്പുകൾക്ക് അവധിയായിരിക്കും.