Tag: loksabha election

Total 10 Posts

വീട്ടിലെ വോട്ടില്‍ വീണ്ടും കള്ളവോട്ട്; കണ്ണൂരില്‍ കള്ളവോട്ട് നടന്നതായി ആരോപണം, പരാതിയുമായി എല്‍.ഡി.എഫ്

കണ്ണൂര്‍: കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതായി എല്‍ഡിഎഫിന്റെ പരാതി. എഴുപതാം നമ്പര്‍ ബൂത്തിലാണ് പരാതിക്കിടയായ സംഭവം. 85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍ വെച്ച് വോട്ട് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ കള്ളവോട്ട് ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസുള്ള കെ.കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ

ലോകസഭാ തെരഞ്ഞെടുപ്പ്; മാഹിയിലെ മദ്യഷാപ്പുകൾക്ക് നാളെ മുതൽ മൂന്ന് ദിവസം അവധി

മാഹി: മാഹിയിലെ മദ്യഷാപ്പുകളും ബാറുകളും നാളെ മുതൽ മൂന്നു ദിവസം അടച്ചിടും. മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിൽ ഏപ്രിൽ 19 ന് ലോകസഭാ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ ഭാഗമായാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 17, 18,19 തീയ്യതികളിലാണ് മാഹിയിലെ മദ്യഷാപ്പുകൾക്കും ബാറുകൾക്കും അവധി ബാധകമാകുക. ഏപ്രിൽ 26 ന് കേരളമുൾപ്പെടെയുള്ളസംസ്ഥാനങ്ങളിൽ നടക്കുന്ന രണ്ടാംഘട്ട ലോകസഭാ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

കോഴിക്കോട്: ജില്ലയിൽ 6500 ലേറെ വരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് താലൂക്കിൽ ഗവൺമെന്റ് പോളിടെക്നിക് വെസ്റ്റ് ഹിൽ, ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളേജ് വെള്ളിമാടുകുന്ന്, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവൺമെന്റ് കോളേജ് മീഞ്ചന്ത, ഗവൺമെന്റ് ലോ കോളേജ് വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് പരിശീലനം. കൊയിലാണ്ടി താലൂക്കിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി, ശ്രീ ഗോകുലം ആർട്സ്

ലോക്സഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ഡ്യൂട്ടി പരിശീലനം ഏപ്രിൽ മൂന്ന് മുതൽ

കോഴിക്കോട്: ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവിൽ നൽകിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കായുള്ള ഡ്യൂട്ടി ഉത്തരവുകൾ ഇലക്ഷൻ കമ്മീഷന്റെ ഓർഡർ (ORDER) സോഫ്റ്റ് വെയറിൽ ലഭ്യമാണ്.

ടീച്ചറമ്മയെ സ്വാഗതം ചെയ്ത് ജനങ്ങള്‍; ലോക്സഭാ തെരഞ്ഞെടുപ്പ് ഇടതു പ്രചരണം സജ്ജീവമാവുന്നു, കൂത്ത്പറമ്പ് മണ്ഡലത്തിലെ വീടുകളും കോളേജുകളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍

കൂത്ത്പറമ്പ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍.ഡി.എഫിന്റെ പ്രചരണങ്ങള്‍ വടകര മണ്ഡലത്തില്‍ സജ്ജീവമാവുന്നു. മണ്ഡലത്തിലെ ഇടതിന്റെ വിജയ പ്രതീക്ഷയും കരുത്തുറ്റ സ്ഥാനാര്‍ത്ഥിയുമായ കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഇന്ന് കൂത്ത്പറമ്പ് മണ്ഡലത്തിലെ വീടുകളും കോളേജുകളും കേന്ദ്രീകരിച്ച് സന്ദര്‍ശനം നടന്നു വരികയാണ്. കൂത്ത്പറമ്പ് മണ്ഡലത്തിലെ ഒന്‍പത് ലോക്കല്‍ കമ്മറ്റികള്‍ കേന്ദ്രീകരിച്ച് അവിടെയുള്ള വീടുകളിലാണ് രാവിലെ മുതല്‍ ടീച്ചറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം

വടകരയില്‍ കെ.കെ.ശൈലജയെങ്കില്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥി; തെരഞ്ഞെടുപ്പില്‍ കരുത്തരെ നേരിടാനാണ് ഇഷ്ടം- കെ മുരളീധരന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കരുത്തരെ നേരിടാനാണ് ഇഷ്ടമെന്ന് കെ മുരളീധരന്‍ എം.പി. വടകര മണ്ഡലത്തില്‍ കെ.കെ ശൈലജയെങ്കില്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ്. ശക്തമായ മത്സരത്തിലൂടെ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. ‘എനിക്ക് എപ്പോഴും കരുത്തരെ നേരിടാനാണ് ഇഷ്ടം. ശൈലജ ടീച്ചറാണ് വരുന്നതെങ്കില്‍ നല്ല കരുത്തുള്ള സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയെ സിപിഎം തീരുമാനിച്ചോട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാന്‍ ഇതുവരെ

പരിചയസമ്പന്നരെ കളത്തിലിറക്കാന്‍ സി.പി.എം, സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണ; വടകരയില്‍ കെ.കെ. ശൈലജ മത്സരിക്കും

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തി സിപിഎം.  വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കും. 15 മണ്ഡലങ്ങളിൽ ജില്ലാ കമ്മറ്റികൾ ചേര്‍ന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ  സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എറണാകുളം, ചാലക്കുടി സീറ്റിൽ ഇതുവരെ ധാരണ ആയിട്ടില്ല. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ

ലോക്സഭാ തെരഞ്ഞെടുപ്പ്; വടകരയിൽ കെ.മുരളീധരൻ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയാവും

വടകര: വടകര ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍ തന്നെ മത്സരിക്കും. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുരളീധരന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സീറ്റിലും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പിന്നാലെയാണ് താന്‍ മത്സരിക്കാമെന്നും മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുമെന്ന് തുടക്കത്തില്‍ നിലപാട് സ്വീകരിച്ചതിന്റെ കാരണവും നേതൃത്വത്തെ

ആദ്യം ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം; ലീഡേഴ്സ് മീറ്റിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരന്‍

വടകര: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരൻ. ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റിലെ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്ന നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ അത് പരാജയ ഭയം കൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ലെന്നും പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടില്‍ രണ്ട്

‘വടകര തനിക്ക് തന്നെ വേണം’; ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ താല്പര്യം ഹൈക്കമാന്റിനെ അറിയിച്ച് കെ.മുരളീധരൻ

കോഴിക്കോട്: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് നിലവിലെ എം.പിയായ കെ. മുരളീധരൻ . തൻറെ താൽപര്യം കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ എൽഡിഎഫിന്റെ സ്ഥാനാർത്ഥി പി.ജയരാജനെ പരാജയപ്പെടുത്തിയാണ് മുരളീധരൻ ലോകസഭയിലേക്ക് വിജയിച്ചത്. എൽ.ഡി.എഫ് മണ്ഡലം തിരിച്ചു പിടിക്കാനായി കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയെങ്കിലും പരാജയമായിരുന്നു