‘കേന്ദ്ര സർക്കാരിന്റെ പകപോക്കലിനെതിരെ’; വേളം പെരുവയലില്‍ ‘പാവങ്ങളുടെ പടയണി’ സംഘടിപ്പിച്ച്‌ കെ.എസ്.കെ.ടി.യു


വേളം: കേന്ദ്ര സര്‍ക്കാരിന്റെ പക പോക്കലിനെതിരെ, ക്ഷേമ കേരള സംരക്ഷണത്തിനായി എന്നീ മുദ്രാവാക്യങ്ങുളയര്‍ത്തി വേളം പെരുവയലില്‍ പാവങ്ങളുടെ പടയണി സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു വേളം, ചേരാപുരം വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു.

തലത്തൂർ അശോകൻ അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനിൽ, പി.എം കണാരൻ, ടി.പി.കെ ബാലകൃഷ്ണൻ, വി.എം ദിനേശൻ, പി.സുരേഷ്, ഒ.പി. വിനോദൻ തുടങ്ങിയവർ സംസാരിച്ചു.