ബിരുദധാരികളാണോ, പ്രതിമാസം 8000 രൂപ സ്റ്റൈപൻഡിൽ ഇൻ്റേൺഷിപ്പ് ചെയ്യാം; റീജനൽ സയൻസ് സെൻ്ററിൽ അവസരം


തൃശ്ശൂര്‍: റീജനൽ സയൻസ് സെന്ററിൻ്റെ ചാലക്കുടി ഓഫീസിൽ ഇൻ്റേൺഷിപ്പിന് അവസരം. ബിരുദധാരികൾക്കാണ് അസാപ് കേരള ഇൻ്റേൺഷിപ്പിന് അവസരമൊരുക്കുന്നത്.

2022-23 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ  ബിരുദം പൂർത്തിയാക്കിയവർക്ക് ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം. 6 മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് ജനത്തിൽ ലഭിക്കും. 

അപേക്ഷകരുടെ യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ടെസ്റ്റ് ഏർപ്പെടുത്തും. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. 500 രൂപയാണ് അപേക്ഷാഫീസ്. ഫെബ്രുവരി 26 വരെ ഇൻ്റേൺഷിപ്പിനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://tiny.cc/asapintern എന്ന വെബ്സൈറ്റ് പരിശോധിക്കാം.