തെങ്ങില്‍ നിന്നുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശലവസ്തു നിര്‍മാണം; സര്‍ഗാലയയില്‍ വനിതകള്‍ക്കായുള്ള പരിശീലനത്തിന് തുടക്കമായി


പയ്യോളി: തെങ്ങില്‍ നിന്നുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വനിതകള്‍ക്കായ് കരകൗശല നിര്‍മാണ പരിശീലനത്തിന് തുടക്കമായി. നാളീകേര ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് പരിശലനം നല്‍കുന്നത്.

ഇരിങ്ങള്‍ സര്‍ഗാലയയില്‍ വച്ച് ഏഴു ദിവസമാണ് പരിശീലനം ഒരുക്കുന്നത്. പാഴ് വസ്തുക്കളുടെ പുനരുപയോഗത്തോടൊപ്പം വനിതകള്‍ക്കായി നല്ലൊരു വരുമാന മാര്‍ഗം ഒരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

പരിശീലനം പരിപാടിയുടെ ഉദ്ഘാടനം വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ പ്രഫസര്‍ ഇ ശശീന്ദ്രന്‍ നിര്‍വഹിച്ചു. സര്‍ഗ്ഗാലയ ഹോസ്പ്പിറ്റാലിറ്റി മേനേജര്‍ സുരേഷ് ബാബു അധ്യക്ഷനായി.

സി.ഡി.ബി ഡയരക്ടര്‍ മിനി മേത്യൂ, വടകര കമ്പനി വൈസ് ചെയര്‍മാന്‍ കെ സദാനന്ദന്‍, വടകര കമ്പനി ഡയരക്ടര്‍ എന്‍.എം പ്രകാശന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സെക്രട്ടറി ഇ.കെ കരുണാകരന്‍ സ്വാഗതം പറഞ്ഞു.