വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം; വിശദമായി അറിയാം


കോഴിക്കോട്‌: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ആയുർവേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ആറിന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത : സംസ്ഥാന സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം : 14,700 രൂപ,
പ്രായ പരിധി : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ- 0495-2923213.