സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെയും പൂർവസൈനികൻ അയ്യറോത്ത് നാരായണൻ നമ്പ്യാരെയും ആദരിച്ചു


മേപ്പയ്യൂർ: ഡിഫൻസ് സർവീസ് സൊസൈറ്റി കാലിക്കറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെയും പൂർവസൈനികനായ അയ്യറോത്ത് നാരായണൻ നമ്പ്യാരെയും സുബേദാർ മേജർ ക്യാപ്റ്റൻ രാമചന്ദ്രനേയും ആദരിച്ചു. സുബേദാർ പ്രദീപ് കുമാർ അധ്യക്ഷനായി.

ശ്രീനാഥ്, ചന്ദ്രൻ, ഷിജിത്ത്, സന്തോഷ്, അസ്ബീർ, അഭിലാഷ്, ശരത്ത്, ബബീഷ് എന്നീ സൈനിക ഉദ്യോഗസ്ഥർ സംബന്ധിച്ചു.