ആയഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് കുടുങ്ങി; രക്ഷകരായി വടകര അഗ്നിരക്ഷാ സേനയും നാട്ടുകാരും – ദൃശ്യങ്ങള്‍ കാണാം


ആയഞ്ചേരി: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി കുടുങ്ങിപ്പോയ യുവാവിനെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആയഞ്ചേരി നലോ കോറോള്‍ കണ്ടോത്ത് കുഞ്ഞിരാമന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

കിണര്‍ വൃത്തിയാക്കിനിറങ്ങിയ ബബനീഷ് എന്ന യുവാവിന് പിന്നീട് മുകളിലേക്ക് തിരിച്ചു കയറാന്‍ പറ്റാതെ വരികയായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം. തുടര്‍ന്ന് വടകര ഫയര്‍ ഫോഴ്‌സിലേക്ക് വിവരം അറിയിക്കുകയായിരുന്നു. ഏകദേശം 25 അടിയോളം ഉയരമുള്ളതായിരുന്നു കിണര്‍

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഗ്രേഡ് എഎസ്ടിഒ വിജിത് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ബബനീഷിനെ സുരക്ഷിതമായി മുകളിലെത്തിക്കുകായയിരുന്നു.  ഫയർ &റെസ്ക്യൂ ഓഫീസർമാരായ ഷിജു കെ.എം, സുബൈർ കെ, ജാഹിർ എം, സഹീർ പി.എം, അമൽരാജ്, ഹോം ഗാർഡ് രതീഷ് ആര്‍
എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.